സിപിഐക്കാര്‍ ഒറ്റുകാരാണെന്ന എം എം മണിയുടെ നിലപാടാണോ സിപിഎം നേതൃത്വത്തിനുള്ളത്? കെ കെ ശിവരാമന്‍

Update: 2018-04-09 14:26 GMT
സിപിഐക്കാര്‍ ഒറ്റുകാരാണെന്ന എം എം മണിയുടെ നിലപാടാണോ സിപിഎം നേതൃത്വത്തിനുള്ളത്? കെ കെ ശിവരാമന്‍
സിപിഐക്കാര്‍ ഒറ്റുകാരാണെന്ന എം എം മണിയുടെ നിലപാടാണോ സിപിഎം നേതൃത്വത്തിനുള്ളത്? കെ കെ ശിവരാമന്‍
AddThis Website Tools
Advertising

സിപിഐയെ ഒറ്റുകാരെന്നും കാര്യസാധ്യത്തിന് പണം വാങ്ങുന്നവരെന്നും വിശേഷിപ്പിച്ച എം എം മണിയുടെ നിലപാടാണോ സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിനുള്ളതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍.

സിപിഐയെ ഒറ്റുകാരെന്നും കാര്യസാധ്യത്തിന് പണം വാങ്ങുന്നവരെന്നും വിശേഷിപ്പിച്ച എം എം മണിയുടെ നിലപാടാണോ സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിനുള്ളതെന്ന് വ്യക്തമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. സിപിഐയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ല. മന്ത്രി മണിക്കെതിരെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും കെ കെ ശിവരാമന്‍ ആവര്‍ത്തിച്ചു.

Full View

ജനങ്ങളെ ബാധിക്കുന്ന പട്ടയം, കയ്യേറ്റം തുടങ്ങിയ വിഷയങ്ങളില്‍ സിപിഐ നിലപാടില്‍ മാറ്റമില്ല. സിപിഐ സ്വീകരിക്കുന്ന ശരിയായ നിലപാട് മുന്നണിയിലെ ചിലരെ പ്രകോപിതരാക്കുന്നുണ്ട്. അതിനാല്‍ തന്നെ കള്ളക്കഥകള്‍ പറഞ്ഞും പ്രചരിപ്പിച്ചും സിപിഐയെ തകര്‍ക്കാനുള്ള ശ്രമം അവര്‍ നടത്തുന്നു. എം എം മണിക്കെതിരെയും സിപിഎമ്മിനെതിരെയും കെ കെ ശിവരാമന്‍ ആഞ്ഞടിച്ചു.

സിപിഐയെ ഒറ്റുകാരെന്നും കാര്യസാധ്യത്തിന് പണം വാങ്ങുന്നവരെന്നും അധിക്ഷേപിച്ച എം എം മണിക്കെതിരെയുള്ള നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ല. സിപിഎം മേലാളന്‍മാരല്ല, മുന്നണി സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ മുന്നോട്ടുപോകണം. എം എം മണിയുടെ ആരോപങ്ങളോട് സിപിഎം ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു. വരുന്ന 9 മുതല്‍ 13 വരെ നെടുങ്കണ്ടത്ത് നടക്കുന്ന സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും കെ കെ ശിവരാമന്‍ വ്യക്തമാക്കി.

Tags:    

Similar News