പത്തനംതിട്ട പീഡനം ഞെട്ടിക്കുന്നതെന്ന് വി.ഡി സതീശൻ; അന്വേഷണത്തിന് വനിത ഐപിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ്ഐടി രൂപീകരിക്കണം
അഞ്ച് വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സ്വദേശിയായ പെൺകുട്ടി വെളിപ്പെടുത്തിയത്
പത്തനംതിട്ട: പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണത്തിന് വനിത ഐപിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ്ഐടി രൂപീകരിക്കണം. ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.
അഞ്ച് വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സ്വദേശിയായ പെൺകുട്ടി മൊഴി നൽകിയത്. പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തലുണ്ട്. CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് പതിനെട്ടുകാരിയായ പെൺകുട്ടി പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ 26 പേർ അറസ്റ്റിലായിട്ടുണ്ട്.