ദിലീപിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്; വിദേശത്ത് പോകാം
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു.
ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. ദുബായില് റസ്റ്റോറന്റ് ഉദ്ഘാടനത്തിന് പോകാനാണ് കോടതി അനുമതി നല്‍കിയത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച അപേക്ഷയാണ് കോടതി അംഗീകരിച്ചത്.
സ്വന്തം ഉടമസ്ഥതയിലുള്ള റസ്റ്ററന്റിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്നും ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്നുമാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഹോക്കോടതി അനുമതി നല്‍കിയത്. ജാമ്യ വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഏഴ് ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ആറ് ദിവസത്തേക്കാണ് പാസ്‌പോര്‍ട്ട് വിട്ടുനല്‍കുന്നത്. നാല് ദിവസം മാത്രമേ വിദേശത്ത് തങ്ങാന്‍ അനുവാദമുള്ളു.
പോകുന്നതും തിരികെയെത്തുന്നതുമായ വിവരങ്ങള്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ അറിയിക്കണം. സന്ദര്‍ശന വിവരങ്ങളും പരിപാടികളും അറിയിക്കണം. അന്വേഷണ സംഘത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നുവെന്നതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് കേസന്വഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. എന്നാല്‍ ഇക്കാര്യം ഉന്നയിച്ച് പ്രസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് നിരീക്ഷിച്ച കോടതി ദീലീപിന് ഇളവ് അനുവദിക്കുകയായിരുന്നു.