സിഡ്കോ നിയമന അഴിമതി: മുന്‍ എംഡിക്കെതിരെ കേസ്

Update: 2018-04-12 08:58 GMT
Editor : Sithara
സിഡ്കോ നിയമന അഴിമതി: മുന്‍ എംഡിക്കെതിരെ കേസ്
Advertising

സിഡ്കോ നിയമന അഴിമതിയില്‍ മുന്‍ എംഡി സജി ബഷീറിനെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു.

Full View

സിഡ്കോ നിയമന അഴിമതിയില്‍ മുന്‍ എംഡി സജി ബഷീറിനെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനം. എസ്പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഡ്കോയിലെ നിയമനത്തില്‍ ക്രമക്കേട് നടന്നതായി ത്വരിത പരിശോധനയില്‍ കണ്ടെത്തി. 7 പേരെ നിയമിക്കാന്‍ അനുമതി ലഭിച്ചിടത്ത് 23 പേരെ നിയമിച്ചെന്നാണ് കേസ്.

എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി താല്‍പര്യക്കാര്‍ക്ക് വേണ്ടി നിയമനം നടത്തിയെന്നാണ് ത്വരിത പരിശോധനയുടെ കണ്ടെത്തല്‍. 7 പേര്‍ക്കായി സര്‍ക്കാരിനോട് നിയമന അനുമതി തേടി. അത് ലഭിച്ചു. 2 അധിക തസ്തിക കൂടി ചോദിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല. എന്നാല്‍ സിഡ്കോ നിയമിച്ചത് 23 പേരെ. നിയമിച്ചവര്‍ ആവശ്യമായ യോഗ്യത ഇല്ലാത്തവര്‍. പിഎസ്‍സിക്ക് വിടേണ്ട നിയമനവും സിഡ്കോ ബോര്‍ഡ് തന്നെ നടത്തി.

എംഡി ആയിരുന്ന സജി ബഷീറും വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരുന്ന പി സി കാസിം എന്നിവര്‍ ഇതിനായി ഗൂഢാലോചന നടത്തിയെന്നാണ് എസ്പി ആര്‍ സുകേശന്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. എഫ്ഐആര്‍ വേണമെന്ന സുകേശന്റെ നിര്‍ദേശം വിജിലന്‍സ് അംഗീകരിച്ചു. സജീ ബഷീര്‍ ഒന്നാം പ്രതിയും പി സി കാസിം രണ്ടാം പ്രതിയുമാണ്.

പൊതുപ്രവര്‍ത്തകനായ ദിലീപിന്‍റെ ഹരജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിച്ചത്. ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവരുടെ പങ്ക് ബോധ്യപ്പെട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News