ദിലീപിന് ജാമ്യമില്ല, ജയിലില്‍
ജാമ്യമില്ലാത്ത വകുപ്പുകളാണ് ദിലീപിന് മേൽ ചുമത്തിയിട്ടുള്ളത് എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അങ്കമാലി കോടതി ജാമ്യം നിഷേധിച്ചു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ദിലീപിന് മേൽ ചുമത്തിയിട്ടുള്ളത് എന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും.
കുറ്റകൃത്യത്തിന്റെ ഗൗരവവും പുറത്തിറങ്ങിയാൽ കേസിനെ സ്വാധീനിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് ദിലീപിന് അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷയുമായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.കെ.രാംകുമാർ പ്രതികരിച്ചു.
അതേസമയം പ്രതി പുറത്തിറങ്ങിയാൽ ഇരയായ നടിയുടെ ജീവന് പോലും ഭീഷണിയാകുമെന്നാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശൻ കോടതിയിൽ വാദിച്ചത്. പോലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാത്തതിനാൽ ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി.തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. അതിനിടെ ദിലീപിന്റെ 2 മൊബൈൽ ഫോണുകൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു.