നീറ്റ് പരീക്ഷ: ശിരോവസ്ത്രം അഴിച്ചുവാങ്ങിയെന്ന് പരാതി

Update: 2018-04-14 19:46 GMT
Editor : Sithara
നീറ്റ് പരീക്ഷ: ശിരോവസ്ത്രം അഴിച്ചുവാങ്ങിയെന്ന് പരാതി
Advertising

തിരുവനന്തപുരം ചിന്മയ വിദ്യാലയത്തിലെ പരീക്ഷാ കേന്ദ്രത്തിലാണ് ഹിജാബ് അഴിച്ച് വാങ്ങിയത്

നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. തിരുവനന്തപുരം ചിന്മയ വിദ്യാലയത്തിലെ പരീക്ഷാ കേന്ദ്രത്തിലാണ് ഹിജാബ് അഴിച്ച് വാങ്ങിയത്. ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ ഹൈക്കോടതിയുടെ അനുമതി ഉളളപ്പോഴാണ് ഈ നടപടി.

Full View

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും വിദ്യാര്‍ഥികളെ ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ചപ്പോഴാണ് തിരുവനന്തപുരം മണക്കാട് ചിന്മയ സ്കൂളില്‍ അനുമതി നിഷേധിച്ചത്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി നിലനില്‍ക്കവെയാണിത്.

ശിരോവസ്ത്രം ധരിച്ചെത്തിയവര്‍ പരീക്ഷ തുടങ്ങുന്നതിന്‍റെ അരമണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് കോടതി നിര്‍ദേശം. എന്നാല്‍ ഇത് ലംഘിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് ശിരോവസ്ത്രത്തിനുളള അനുമതി ചിന്മയ സ്കൂള്‍ അധികൃതര്‍ നിഷേധിച്ചത്. ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല. പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കാനായിരുന്നു നിര്‍ദേശം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News