ചേര്‍ത്തല കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സമരക്കാര്‍

Update: 2018-04-16 02:34 GMT
Editor : Subin
ചേര്‍ത്തല കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സമരക്കാര്‍
Advertising

നിയമങ്ങളൊന്നും പാലിക്കാതെ ആശുപത്രി അടച്ചിട്ടിട്ടും ആരോഗ്യവകുപ്പിന്‍റെ ഭാഗത്തു നിന്ന് നടപടിയൊന്നുമില്ല.

ചേര്‍ത്തല കെ വി എം ആശുപത്രി പൂട്ടിയിടാന്‍ അധികൃതര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സമരം ചെയ്യുന്ന നഴ്സുമാര്‍. നിയമങ്ങളൊന്നും പാലിക്കാതെ ആശുപത്രി അടച്ചിട്ടിട്ടും ആരോഗ്യവകുപ്പിന്‍റെ ഭാഗത്തു നിന്ന് നടപടിയൊന്നുമില്ല. നഴ്സുമാരുടെ സമരം അറുപത്തിയേഴാം ദിവസത്തിലെത്തി.

Full View

നിയമപ്രകാരമുള്ള ശമ്പളം ആവശ്യപ്പെട്ടും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും നടക്കുന്ന സമരത്തെ നേരിടാന്‍ ആശുപത്രി പൂട്ടിയിടുകയാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ച മാനേജ്മെന്‍റിന്‍റേത് നിയമവിരുദ്ധ നടപടിയാണെന്ന് സമരം ചെയ്യുന്ന നഴ്സുമാര്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്ത് ജീവനക്കാരെ സംരക്ഷിക്കണമെന്നും യു എന്‍ എ ആവശ്യപ്പെട്ടു.

ലൈസന്‍സനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രി പൂട്ടുമ്പോള്‍ സ്വീകരിക്കേണ്ട നിയമപ്രകാരമുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെങ്കിലും മാനേജ്മെന്‍റിനെതിരെ ആരോഗ്യവകുപ്പ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ആശുപത്രിയോട് ചേര്‍ന്ന് ലൈസന്‍സ് സമ്പാദിച്ച നഴ്സിങ്ങ് കോളേജിന്റെ പ്രവര്‍ത്തനം തുടരുന്നുമുണ്ട്. ഫീസും ക്യാപിറ്റേഷന്‍ ഫീസും അടക്കമുള്ളവ വാങ്ങി അഡ്മിഷന്‍ നല്‍കിയ വിദ്യാര്‌ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനത്തിനുള്ള അവസരം കൂടിയാണ് നിലവില്‍ കെ വി എം മാനേജ്മെന്‍റ് നിഷേധിച്ചിരിക്കുന്നതെന്ന് സമരത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News