എംജി സര്‍വ്വകലാശാല സംവരണ അട്ടിമറിയില്‍ വിസിയുടെ നടപടി

Update: 2018-04-16 22:04 GMT
Editor : Jaisy
എംജി സര്‍വ്വകലാശാല സംവരണ അട്ടിമറിയില്‍ വിസിയുടെ നടപടി
Advertising

എംഫിലിന് രണ്ട് സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കാന്‍ വിസി ഉത്തരവിറക്കി

എംജി യൂണിവേഴ്സിറ്റി സോഷ്യല്‍ സയന്‍സില്‍ എംഫില്‍ പ്രവേശനത്തിലെ സംവരണ അട്ടിമറിയില്‍ വിസിയുടെ നടപടി. എംഫിലിന് രണ്ട് സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കാന്‍ വിസി ഉത്തരവിറക്കി. എംഫില്‍ പ്രവേശനത്തില്‍‌ അട്ടിമറി നടന്നുവെന്ന വാര്‍ത്ത മീഡിയവണാണ് പുറത്ത് കൊണ്ടുന്നത്.

Full View

എംജി സര്‍വ്വകലാശാല സോഷ്യല്‍ സയന്‍സില്‍ ഈ വര്‍ഷത്തെ എംഫില്‍പ്ര വേശനത്തില്‍ എസ് സി എസ് ടി വിഭാഗത്തില്‍ പെടുന്ന ഒരാളെ പോലും
ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് മീഡിയവണ്‍ പുറത്ത് കൊണ്ടുവന്നതോടെയാണ് വിസി വിഷയത്തില്‍ ഇടപെട്ടത്. നിലവില്‍ ആറ് സീറ്റ് മാത്രമുള്ള സോഷ്യല്‍
സയന്‍സ് എംഫിലില്‍ ഇനി മുതല്‍ രണ്ട് സീറ്റ് കൂടി ഉള്‍പ്പെടുത്താനാണ് വിസിയുടെ ഉത്തരവ്. പുതിയ ഗൈഡ് കൂടി വന്നതോടെ സീറ്റ് വര്‍ദ്ധിപ്പിച്ചതില്‍
പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും വിസി ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ആകെയുള്ള ആറ് സീറ്റില്‍ 5 സീറ്റും മുന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക്
നല്കുകയും യോഗ്യതയുണ്ടായിരുന്ന എസ് സി എസ് ടി വിദ്യാര്‍ത്ഥികളെ വെയ്റ്റിംഗ് ലിസ്റ്റിലേക്ക് മാറ്റുകയും ചെയ്തതടോടെയാണ് പ്രവേശനം വിവാദമായത്.

റോസറ്റര്‍ പ്രകാരമാണ് പ്രവേശനം നടത്തിയതെന്നായിരുന്നു സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാദം. സംവരണ അട്ടിമറി ഫ്രെട്ടേണിറ്റി
മൂവ്മെന്റ് അടക്കം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് നിലപാട് തിരുത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്. അതേസമയം രണ്ട് സീറ്റ്
ആര്‍ക്കൊക്കെ നല്കാം എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് ആശയക്കുഴപ്പവും ഉണ്ടാക്കുന്നുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News