കേരള ഗ്രാമീണ്‍ ബാങ്ക് മുഴുവന്‍ പഞ്ചായത്തുകളിലേക്കും എത്തുന്നു

Update: 2018-04-20 14:07 GMT
Editor : Alwyn K Jose
കേരള ഗ്രാമീണ്‍ ബാങ്ക് മുഴുവന്‍ പഞ്ചായത്തുകളിലേക്കും എത്തുന്നു
Advertising

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എല്ലാ പഞ്ചായത്തിലും ശാഖ ആരംഭിക്കുകയെന്നതാണ് ബാങ്ക് ലക്ഷ്യം വെക്കുന്നതെന്ന് ചെയര്‍മാന്‍ കെവി ഷാജി അറിയിച്ചു.

Full View

കേരള ഗ്രാമീണ്‍ ബാങ്ക് കേരളത്തിലെ എല്ലാ പഞ്ചായത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എല്ലാ പഞ്ചായത്തിലും ശാഖ ആരംഭിക്കുകയെന്നതാണ് ബാങ്ക് ലക്ഷ്യം വെക്കുന്നതെന്ന് ചെയര്‍മാന്‍ കെവി ഷാജി അറിയിച്ചു.

എല്ലാ പഞ്ചായത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി കേരള ഗ്രാമീണ്‍ ബാങ്ക് മാര്‍ച്ച് മാസത്തോടെ പദ്ധതി നടപ്പാക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ്‍ ബാങ്ക് നിലവില്‍ സംസ്ഥാനത്തെ 595 പഞ്ചായത്തുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം 20 ശാഖകള്‍ തുടങ്ങുന്നതിനൊപ്പം തന്നെ അക്ഷയകേന്ദ്രങ്ങളുമായും ടാബ്ലറ്റ് ബാങ്കിങ് സംവിധാനത്തിലൂടെയും എല്ലാ പഞ്ചായത്തുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ടാബ്ലെറ്റ് ബാങ്കിങിലൂടെ 24 മണിക്കൂര്‍ എനിവേര്‍ ബാങ്കിങ് നടപ്പാക്കിയ കേരളത്തിലെ ഏകബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്ക്. സഹകരണബാങ്കുകള സംയോജിപ്പിച്ച് പുതിയ ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഗ്രാമീണ്‍ ബാങ്കിന് തിരിച്ചടിയാകില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. 70 ലക്ഷം ഇടപാടുകാരുള്ള ബാങ്കിന്റെ നിലവിലെ ആകെ ബിസിനസ് 25000 കോടിയാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇത് 30000 കോടിയായി ഉയര്‍ത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News