തൃശൂരില്‍ ദലിത് കുടുംബത്തിന്‍റെ വീട് ബാങ്ക് ജപ്തി ചെയ്തു; കുടുംബം പെരുവഴിയില്‍

Update: 2018-04-21 21:05 GMT
Editor : Sithara
Advertising

മുന്നറിയിപ്പൊന്നുമില്ലാതെയാണ് ജപ്തി നടപടികള്‍ സ്വീകരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.

തൃശൂര്‍ അവണിശേരിയില്‍ ദലിത് കുടുംബത്തിന്‍റെ വീട് ബാങ്ക് ജപ്തി ചെയ്തു. മുന്നറിയിപ്പൊന്നുമില്ലാതെയാണ് ജപ്തി നടപടികള്‍ സ്വീകരിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതോടെ പെരുവഴിയിലായിരിക്കുകയാണ് കുടുംബം. ഇവരെ മാറ്റി പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്

Full View

തൃശൂര്‍ ആനക്കല്ല് അംബേദ്ക്കര്‍ കോളനിയില്‍ മഞ്ജുളയുടെ വീടാണ് ‌‌ജപ്തി ചെയ്തത്. വീട് നിര്‍മാണത്തിനായി ചേര്‍പ്പിലെ യൂണിയന്‍ ബാങ്കില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതില്‍ ഒന്നര ലക്ഷത്തോളം രൂപ അടച്ചു. പിന്നീട് വായ്പ മുടങ്ങി. ഇതോടെയാണ് ഇന്നലെ കോടതി ഉത്തരവ് പ്രകാരം പൊലീസിന്റെ സാന്നിധ്യത്തില്‍ ജപ്തി ചെയ്തത്. യാതൊരു മുന്നറിയിപ്പും കൂടാതെ ആയിരുന്നു നടപടിയെന്ന് വീട്ടുകാര്‍ പറയുന്നു.

വീട്ടില്‍ അകന്ന ബന്ധുക്കള്‍ മാത്രമുള്ളപ്പോഴായിരുന്നു ജപ്തി നടപടി. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്. താത്ക്കാലിക താമസസ്ഥലം നല്‍കുന്നതിനൊപ്പം വായ്പ എഴുതി തള്ളുന്നതിനുള്ള നടപടികളുമാണ് പരിശോധിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News