അനുബന്ധ കുറ്റപത്രം റദ്ദാക്കാനുള്ള ദിലീപിന്റെ ഹരജി ഇന്ന് കോടതിയില്‍
Update: 2018-04-21 17:15 GMT
ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം
നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍ച്ച ഹരജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം. കുറ്റപത്രമല്ല കരട് രേഖ മാത്രമാണ് ചോര്‍ന്നതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം. പകര്‍പ്പെടുക്കാന്‍ നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ ഇത് ചോര്‍ത്തുകയായിരുന്നുവെന്നും പൊലീസ് കോടതിയില്‍ നിലപാടെടുത്തിരുന്നു.