രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്
നാളെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ധാരണ. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എം.എല്‍.എമാരുടെ ഏകോപനത്തിനായി യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടിയുണ്ടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരാജയ ദിവസം തന്നെ പ്രതിപക്ഷ നേതാവാകാന്‍ താന്‍ ഇല്ലെന്ന നിലപാട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. എ വിഭാഗം നേതാക്കള്‍ ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്‍മാറേണ്ടന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയിലേക്ക് ചര്‍ച്ചകളെത്തിയത്. ആകെയുള്ള 22 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 12 പേരും ഐ വിഭാഗത്തില്‍ നിന്നുള്ളവരാണന്ന മുന്‍തൂക്കവും രമേശ് ചെന്നിത്തലക്ക് ലഭിച്ചു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ഞായറാഴ്ച ചേരും.അതിന് ശേഷമായിരിക്കും ഒൌദ്യോഗിക പ്രഖ്യാപനം.