ബിജെപി സംസ്ഥാന കോര്‍ കമ്മറ്റിയോഗം ഇന്ന്

Update: 2018-04-22 12:38 GMT
Editor : admin
ബിജെപി സംസ്ഥാന കോര്‍ കമ്മറ്റിയോഗം ഇന്ന്
Advertising

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിക്കുളളില്‍ ഉള്‍പ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വവും പങ്കെടുക്കുന്നത്. ബിജെപിക്ക് പ്രതീക്ഷയുളള മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ പി.പി മുകുന്ദനെ രംഗത്തിറക്കണമെന്ന് പി.കെ കൃഷ്ണദാസ് പക്ഷം ആവശ്യമുന്നയിച്ചതായി സൂചനയുണ്ട്.

ബിജെപി സംസ്ഥാന കോര്‍ കമ്മറ്റിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ഏകദേശ ധാരണയുണ്ടാകും. ജില്ലകളില്‍നിന്ന് തയാറാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നത്തെ കോര്‍ കമ്മറ്റി പരിശോധിക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിക്കുളളില്‍ ഉള്‍പ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വവും പങ്കെടുക്കുന്നത്. ബിജെപിക്ക് പ്രതീക്ഷയുളള മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ പി.പി മുകുന്ദനെ രംഗത്തിറക്കണമെന്ന് പി.കെ കൃഷ്ണദാസ് പക്ഷം ആവശ്യമുന്നയിച്ചതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മുരളീധര പക്ഷത്തിന്റെ എതിര്‍പ്പ് കഴിഞ്ഞ കോര്‍ കമ്മിറ്റി യോഗത്തില്‍ പരസ്പര ഏറ്റുമുട്ടലിന്റെ അവസ്ഥയിലേക്കെത്തിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് എത്തുന്നതിന് മുന്നേ കഴക്കൂട്ടം മണ്ഡലത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതിനെതിരെയും ഒരു വിഭാഗത്തിന് വിമര്‍ശമുണ്ട്. പാലക്കാട് മണ്ഡലത്തില്‍ കണ്ണുനട്ടിരിക്കുന്ന ശോഭാ സുരേന്ദ്രനോട് മലന്പുഴയിലേക്ക് മാറാന്‍ മുരളീധര വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും ശോഭാ സുരേന്ദ്രന്‍ അതിന് തയ്യാറായിട്ടില്ല. കെ.സുരേന്ദന്റെ കാര്യത്തിലും ഇത്തരത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേരുന്നത്.

ജില്ലാ കമ്മിറ്റികള്‍ തയ്യാറക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നത്തെ കോര്‍ കമ്മിറ്റി യോഗം പരിശോധിക്കും. മൂന്നുപേരുടെ പട്ടികയാണ് ഓരോ മണ്ഡലത്തിനും വേണ്ടി തയാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിച്ചശേഷം കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിക്കാനുളള അന്തിമ പട്ടിക തയ്യാറാക്കും. അവസാനപട്ടികയില്‍ ഓരോ മണ്ഡലത്തലും ഒരാളുടെ പേരേ ഉണ്ടാവുകയുളളു. കേന്ദ്ര നേതൃത്വമാകും പട്ടിക അന്തിമമായി പരിഗണിക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News