പാലക്കാട് ആർഎസ്എസ് ശക്തികേന്ദ്രങ്ങളിലും ബിജെപിക്ക് വോട്ടുചോർച്ച

65ാം നമ്പർ ബൂത്തിൽ കഴിഞ്ഞ വർഷം 931 വോട്ട് ലഭിച്ചിടത്ത് 764 വോട്ട് മാത്രമാണ് കിട്ടിയത്

Update: 2024-11-24 05:05 GMT
Editor : rishad | By : Web Desk
Advertising

പാലക്കാട്: ആര്‍എസ്എസ് ശക്തി കേന്ദ്രങ്ങളിലും ബിജെപിക്ക് വോട്ടുചോർച്ച. 'എ ക്ലാസ്' മണ്ഡലമായി ബിജെപി വിലയിരുത്തിയ മണ്ഡലത്തിൽ പതിനായിരത്തിൽ അധികം വോട്ടുകളാണ് നഷ്ടമായത്.

65ാം നമ്പർ ബൂത്തിൽ കഴിഞ്ഞ വർഷം 931 വോട്ട് ലഭിച്ചിടത്ത് 764 വോട്ട് മാത്രമാണ് കിട്ടിയത്. ബിജെപിക്ക് പാലക്കാട്ട് നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സ്ഥാനാർഥി സി. കൃഷ്ണകുമാറിനും എതിരെ പാർട്ടിയിൽ പട ഉറപ്പായി.

മൂത്താൻതറ പോലെയുള്ള ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ച ഉണ്ടായി. നഗരഭരണം കൈയ്യാളുന്ന ബിജെപിക്ക് നഗരത്തിലുണ്ടായത് 10,000 ത്തിലധികം വോട്ടിൻ്റെ കുറവ്.

പഞ്ചായത്തുകളിൽ വോട്ടുവിഹിതം വർധിപ്പിക്കുമെന്ന ബിജെപി അവകാശവാദവും പാളി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതിൽ തുടങ്ങിയ ആഭ്യന്തര പ്രശ്നം പരിഹരിക്കാൻ ആര്‍എസ്എസ് രംഗത്തിറങ്ങിയെങ്കിലും ശക്തി കേന്ദ്രങ്ങളിലെ ചോർച്ച തടയാൻ പോലും ആയില്ല. 3859 വോട്ടിൻ്റെ നേരിയ തോൽവിയിൽ നിന്ന് വലിയ തകർച്ചയിലേക്ക് പാർട്ടി പോയി.

എതിർപ്പ് മറികടന്ന് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയ കെ. സുരേന്ദ്രൻ്റെ രക്തത്തിനായി എതിർവിഭാഗം മുറവിളി ഉയർത്തും. എല്ലായിപ്പോഴും സ്ഥാനാർഥിയാക്കുന്നുവെന്ന പരാതിയുള്ള സി. കൃഷ്ണകുമാറിന് ഇനി മത്സരിക്കാന്‍ അവസരം കിട്ടുമോ എന്നും കണ്ടറിയണം.

അതേസമയം ന്യൂനപക്ഷ കേന്ദ്രീകൃതമായ ബൂത്തുകളിൽ യുഡിഎഫിന് വോട്ട് വർധിച്ചു. വെണ്ണക്കര, പുതുപ്പള്ളിത്തെരുവ് ബൂത്തുകളിലാണ് വോട്ട് വർധിച്ചത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News