വിജിലന്‍സ് ഡയറക്ടറെ പാര്‍ട്ടി നോമിനിയാക്കാനാണ് സി പി എമ്മിന്റെ ശ്രമമെന്ന് ചെന്നിത്തല
ജേക്കബ് തോമസിന്റെ രാജി വിഷയം മന്ത്രിസഭയും നിയമസഭയും പരിഗണിക്കും മുമ്പ് പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തത് ശരിയായില്ലെന്ന്
വിജിലന്‍സ് ഡയറക്ടറെ പാര്‍ട്ടി നോമിനിയാക്കാനാണ് സി പി എമ്മിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജേക്കബ് തോമസിന്റെ രാജി വിഷയം മന്ത്രിസഭയും നിയമസഭയും പരിഗണിക്കും മുമ്പ് പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തത് ശരിയായില്ലെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
രാജി വിഷയം സി പി എം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ സഭയെ അറിയിച്ചു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ജേക്കബ് തോമസിന്റെ രാജി വിഷയം ക്രമ പ്രശ്നമായി സഭയില്‍ ഉന്നയിച്ചത്. ജേക്കബ് തോമസിന്റെ രാജിക്കത്തിന്റെ കാര്യത്തില്‍ ചരിത്രത്തില്‍ ഇല്ലാത്ത സംഭവങ്ങളാണ് നടക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഭരണം നടത്തേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തിന് മറുപടിയുമായെത്തിയത് മന്ത്രി എ കെ ബാലനായിരുന്നു. ജേക്കബ് തോമസ് വിഷയം സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ മറുപടി പറഞ്ഞു.