ഹൈദരാബാദ് സര്‍വകലാശാല: കോഴിക്കോട് പ്രതിഷേധിച്ച എസ്‌ഐഒകാര്‍ക്കെതിരെ മതവിദ്വേഷത്തിന് കേസ്

Update: 2018-04-24 17:13 GMT
Editor : admin
ഹൈദരാബാദ് സര്‍വകലാശാല: കോഴിക്കോട് പ്രതിഷേധിച്ച എസ്‌ഐഒകാര്‍ക്കെതിരെ മതവിദ്വേഷത്തിന് കേസ്
Advertising

ഹൈദരാബാദ് സമരത്തിന് അനുകൂലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കോഴിക്കോട് ഇതേ വിഷയത്തില്‍ സമരം ചെയ്തവര്‍ക്കെതിരെ ഐപിസി 153 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് പ്രകടനം നടത്തിയ എസ്‌ഐഒ പ്രവര്‍ത്തകര്‍ക്കെതിരെ മതവിദ്വേഷം സൃഷ്ടിച്ചതായി കേസ്. ഹൈദരാബാദ് സമരത്തിന് അനുകൂലമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കോഴിക്കോട് ഇതേ വിഷയത്തില്‍ സമരം ചെയ്തവര്‍ക്കെതിരെ ഐപിസി 153 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

Full View

ഇന്നലെയാണ് കോഴിക്കോട് ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് എസ്‌ഐഒ പ്രകടനം നടത്തിയത്. സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് എസ്‌ഐഒ പ്രവര്‍ത്തകര്‍ക്കും നാലുപൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ ഐപിസി 153 വകുപ്പ് പ്രകാരം കേസെടുത്തതിനെ കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്ന് എസ്‌ഐഒ ആവശ്യപ്പെട്ടു

സമരത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ ജെഎന്‍യു വിദ്യാര്‍ഥി നേതാക്കള്‍ സന്ദര്‍ശിച്ചു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് ഷഹല റാഷിദ്, ഐസ ദേശീയപ്രസിഡന്റ് സുചാത ദേ എന്നിവരാണ് കോഴിക്കോട് ബീച്ചാശുപത്രിയിലെത്തി വിദ്യാര്‍ഥികളെ കണ്ടത്. വിഷയത്തില്‍ കേരളത്തിലെ പൊതുസമൂഹം ഇടപെടണമെന്ന് ഷഹലാ റാഷിദ് പറഞ്ഞു പ്രായപൂര്‍ത്തിയാകാത്ത 5 പേരുള്‍പ്പെടെ 24 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News