നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം കയ്യേറ്റക്കാരെ സഹായിക്കാനെന്ന് ചെന്നിത്തല

Update: 2018-04-25 07:22 GMT
Editor : Jaisy
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള തീരുമാനം കയ്യേറ്റക്കാരെ സഹായിക്കാനെന്ന് ചെന്നിത്തല
Advertising

വിസ്തൃതി കുറയ്ക്കാനുള്ള ചുമതല മന്ത്രി എംഎം മണിയെ ഏല്‍‍പ്പിക്കുന്നത് കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുക്കലാണെന്നും ചെന്നിത്തല പറഞ്ഞു

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭൂമി കയ്യേറ്റക്കാരെ സഹായിക്കുന്നതിനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിസ്തൃതി കുറയ്ക്കാനുള്ള ചുമതല മന്ത്രി എംഎം മണിയെ ഏല്‍‍പ്പിക്കുന്നത് കള്ളന്റെ കയ്യില്‍ താക്കോല്‍ കൊടുക്കലാണെന്നും ചെന്നിത്തല പറഞ്ഞു. യുഡി എഫിന്റെ പടയൊരുക്കം ജാഥയുടെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

കൊട്ടക്കാമ്പൂരില്‍ ജോയ്സ് ജോര്‍ജ് എം പിയ്ക്കു പുറമെ ഏരിയാ സെക്രട്ടറി ലക്ഷമണന്‍ ഉള്‍പ്പെടെ നിരവധി സി പി എം നേതാക്കള്‍ക്ക് വ്യാജ പട്ടയ ഭൂമിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ഇത്തരക്കാരെ സംരക്ഷിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ തീരുമാനിച്ചത്. കയ്യേറ്റക്കാര്‍ക്കു വേണ്ടി പൊതു സ്വത്ത് വിട്ടുകൊടുക്കുന്ന നടപടിയെ അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയെന്നും ജനങ്ങളുടെ ധാര്‍മിക ബോധത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് എല്‍ ഡി എഫിന്റേതെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News