ശബരിമലയിലെ തീര്‍ഥാടകര്‍ക്ക് ഭക്ഷണമൊരുക്കി പത്മാനഭനും സംഘവും

Update: 2018-04-29 01:04 GMT
Editor : Jaisy
ശബരിമലയിലെ തീര്‍ഥാടകര്‍ക്ക് ഭക്ഷണമൊരുക്കി പത്മാനഭനും സംഘവും
Advertising

അതേസമയം 40 പേരുടെ അധ്വാനം ഒന്നിനും തികയുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്

ഒരു ദിവസം ശബരിമലയില്‍ ദര്‍ശനത്തിനായെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ലക്ഷം കവിയും. ഏതാണ്ട് അത്രതന്നെ പേരും ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന അന്നദാനത്തിലും പങ്കാളികളാകും. ഇത്രയും പേര്‍ക്ക് ഭക്ഷണം ഒരുക്കുന്നതാവട്ടെ ആലപ്പുഴ കരുവാറ്റ സ്വദേശി പത്മനാഭനും 40 സഹായികളും ചേര്‍ന്നാണ്.

Full View

സന്നിധാനത്തെ സ്വകാര്യ അന്നദാന കേന്ദ്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ദേവസ്വം നടത്തുന്ന അന്നദാനം വിപുലമാക്കുകയും ചെയ്തതോടെ അന്നദാന മണ്ഡപത്തില്‍ 24 മണിക്കൂറും നല്ല തിരക്കാണ്. ഏതാണ്ട് ഇത്രയും മണിക്കൂറുകളുടെ അധ്വാനമാണ് അന്നദാന മണ്ഡപത്തിന്റെ അടുക്കളയിലും നടക്കുന്നത്. പ്രഭാത ഭക്ഷണമായി ഉപ്പുമാവും കടലക്കറിയും ചക്കരക്കാപ്പിയും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഊണ്, അത്താഴത്തിന് കഞ്ഞിയും പയറും പിന്നീടെത്തുന്നവര്‍ക്ക് ഉപ്പുമാവ് ഇതാണ് അന്നദാന മണ്ഡപത്തിലെ പതിവ് ഇനങ്ങള്‍.

പച്ചക്കറി ഒരുക്കുന്നതിനും പാചകത്തിനും പാത്രങ്ങള്‍ സജ്ജമാക്കുന്നതിനും ചെറുസംഘങ്ങളായി പിരിഞ്ഞാണ് പാചകം നടക്കുന്നത്. അതേസമയം 40 പേരുടെ അധ്വാനം ഒന്നിനും തികയുന്നില്ലെന്ന പരാതിയും ഇവര്‍ക്കുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News