ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിവിധിക്ക് സ്റ്റേ ഇല്ല; സര്‍ക്കാരിന് തിരിച്ചടി

Update: 2018-04-29 22:08 GMT
Editor : admin
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിവിധിക്ക് സ്റ്റേ ഇല്ല; സര്‍ക്കാരിന് തിരിച്ചടി
Advertising

കെ ബാബുവിനെതിരായ വിജിലന്‍സ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍റെ ഹരജി ഹൈക്കോടതി തള്ളി. കെ ബാബുവിനെതിരെ  അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു. ഇതിനിടെ വിജിലന്‍സ് കോടതി വിധി ചോദ്യം ചെയ്ത് ബാബു നേരിട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി

ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കെ ബാബുവിനെതിരായ വിജിലന്‍സ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍റെ ഹരജി ഹൈക്കോടതി തള്ളി. കെ ബാബുവിനെതിരെ അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിട്ടു. ഇതിനിടെ വിജിലന്‍സ് കോടതി വിധി ചോദ്യം ചെയ്ത് ബാബു നേരിട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി. വിജിലന്‍സ് കോടതി വിധി ശരിയായ നടപടിക്രമങ്ങളിലൂടെ സര്‍ക്കാരിന് ചോദ്യം ചെയ്യാമെന്ന് കോടതി നിരീക്ഷിച്ചു. ബാര്‍ കോഴ കേസില്‍ വിജിലന്‍‌സ് കോടതിക്ക് കാത്തിരിക്കാമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹൈക്കോടതി തീരുമാനം വരുന്നതു വരെ വിജിലന്‍സ് കോടതിക്ക് കാത്തിരിക്കാമായിരുന്നുവെന്ന് കോടതി വിലയിരുത്തി.

ബാബുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാനായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ വിജിലന്‍സ് കോടതി ഉത്തരവില്‍ ഈ ഘട്ടത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് ഹൈക്കോടതി തീരുമാനിച്ചത്.

സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. അതിനിടെയാണ് വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് എജി ആവശ്യപ്പെട്ടത്. എന്നാല്‍ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി കെ ബാബുവിന് നോട്ടീസയക്കാനും തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എഎം ഷഫീക് എന്നീവര്‍ അംഗങ്ങളായ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News