സോളാറില്‍ നിയമപോരാട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ്

Update: 2018-04-30 12:12 GMT
Editor : admin
സോളാറില്‍ നിയമപോരാട്ടത്തിന് ഒരുങ്ങി കോണ്‍ഗ്രസ്
Advertising

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നേതാക്കള്‍കോടതിയെ സമീപിക്കും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും തുടര്‍ന്ന നടപടികള്‍

സോളാറിലെ സര്‍ക്കാര്‍ നീക്കത്തില്‍ നിയമപോരാട്ടത്തിന് കോണ്‍ഗ്രസ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നേതാക്കള്‍കോടതിയെ സമീപിക്കും. ഇതിന് മുന്നോടിയായി ഉമ്മന്‍ചാണ്ടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. അതിനിടെ കോണ്‍ഗ്രസിനകത്ത് വിമര്‍ശങ്ങളും ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അ‍ഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം അവസാനിപ്പക്കണമെന്ന് വി ടി ബല്‍റാം ആവശ്യപ്പെട്ടു.

Full View

സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യണമെങ്കില്‍ ആദ്യം അറിയേണ്ടത് കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കമാണ്. അതിനാല്‍ റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആദ്യ നീക്കം. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷ നല്‍കി. നേതാക്കള്‍ നേരത്തെയും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നെങ്കിലും റിപ്പോര്‍ട്ട് കിട്ടിയിരുല്ല. റിപ്പോര്‍ട്ടിന്മേല്‍ നടപടി തുടങ്ങിയ സ്ഥിതിക്കാണ് പുതിയ അപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടും നടപടികളും നിയമസഭയില്‍ വെക്കാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് എം എല്‍ എ മാരുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെ സി ജോസഫ് മുഖ്യമന്ത്രിക്കെതിരെ കെ സി ജോസഫ് അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.

അതേ സമയം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അഡ്ജസറ്റ്മെന്‍റ് രാഷ്ട്രീയത്തെ ഫലമാണ് ഇപ്പോഴത്തെ നടപടികളെന്ന വിമര്‍ശവുമായി യുവനേതാവ് വി ടി ബല്‍റാം എം എല്‍ എ രംഗത്തുന്നു. ടി പി വധത്തിലെ ഗൂഢാലോചനകേസില്‍ ശരിയായി മുന്നോട്ട് കൊണ്ടുപോകാതെ ഒത്തുതീര്‍ത്തതിലുള്ള പ്രതിഫലമായി ഇതിനെ കണ്ടാല്‍ മതി. അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം മതിയാക്കി തോമസ് ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്താന്‍ നേതാക്കള്‍ തയാറാകണമെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. ടി പി കേസില്‍ സി പി എമ്മിനെ സഹായിച്ചില്ലെന്നും ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

സോളാറില്‍ പാര്‍ട്ടിക്കകത്ത് കൂടുതല്‍ വിമര്‍ശങ്ങളുണ്ടാകുമെന്ന സൂചനയാണ് ബല്‍റാമിന്‍റെ വാക്കുകള്‍ നല്‍കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News