കാലം പുരോഗമിച്ചിട്ടും മാത്രകരിക്കം എന്ന ഗ്രാമത്തിലെത്താന്‍ ആശ്രയം ചങ്ങാടം

Update: 2018-05-01 12:41 GMT
Editor : Subin
കാലം പുരോഗമിച്ചിട്ടും മാത്രകരിക്കം എന്ന ഗ്രാമത്തിലെത്താന്‍ ആശ്രയം ചങ്ങാടം
Advertising

ദേശീയപാതയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗ്രാമത്തിലേക്ക് പാലം നിര്‍മിക്കാന്‍ എന്ത് തടസമാണ് ഉള്ളതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ മണ്ഡലത്തിലാണ് പാലത്തിനായി നാട്ടുകാരുടെ പ്രതിഷേധം.

കൊല്ലം കുളത്തൂപ്പുഴയിലെ മാത്രകരിക്കം എന്ന ഗ്രാമത്തിലെത്താന്‍ ഇന്നും ചങ്ങാടത്തെ ആശ്രയിക്കണം. ഒരു വര്‍ഷം മുമ്പ് ചങ്ങാടം മുങ്ങി അപകടം ഉണ്ടായപ്പോള്‍ പാലം നിര്‍മിച്ച് നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ദേശീയപാതയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗ്രാമത്തിലേക്ക് പാലം നിര്‍മിക്കാന്‍ എന്ത് തടസമാണ് ഉള്ളതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ മണ്ഡലത്തിലാണ് പാലത്തിനായി നാട്ടുകാരുടെ പ്രതിഷേധം.

Full View

ഏത് സമവും മലവെള്ളം ഒലിച്ചെത്തിയേക്കാവുന്ന കല്ലടയാറിന് കുറുകേ ഒരു പാലം വേണമെന്ന് 30 വര്‍ഷമായി മാത്രക്കരിക്കം നിവാസികള്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. പക്ഷേ കാലം പുരോഗമിക്കുമ്പോഴും ചങ്ങാടമല്ലാതെ മാത്രക്കരിക്കത്തേക്കെത്താന്‍ മറ്റൊരാശ്രമില്ല.

കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും അസുഖബാധിതരെ ആശുപത്രിയില്‍ കൊണ്ടുപോകാനും എല്ലാം ഉള്ള ആശ്രയം ഈ ചങ്ങാടമാണ്. തൊഴിലുറപ്പിനെത്തിയ സ്ത്രീകള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഒരു വര്‍ഷം മുമ്പ് ജനപ്രതിനിധികള്‍ സ്ഥലത്തെത്തി പാലം നിര്‍മിക്കാമെന്ന് ഉറപ്പ് നല്‍കിിരുന്നു. പിന്നീട് ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. 120 കുടുംബങ്ങളിലായി 300 ഓളം പേരാണ് ദിനം പ്രതി ചങ്ങാടത്തിലേറി യാത്ര ചെയ്യുന്നത്‌

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News