കപ്പയ്ക്കിത് നല്ലകാലം; കര്‍ഷകര്‍ക്ക് ആശ്വാസം

Update: 2018-05-03 21:30 GMT
Editor : Subin
കപ്പയ്ക്കിത് നല്ലകാലം; കര്‍ഷകര്‍ക്ക് ആശ്വാസം
Advertising

എന്നാല്‍ ഇപ്പോള്‍ കപ്പയ്ക്കും കപ്പകര്‍ഷകര്‍ക്കും നല്ലകാലം തെളിഞ്ഞു. വിപണി വില 35 രൂപ മുതല്‍ 40 രൂപവരെയായി കപ്പയ്ക്ക്...

Full View

മലയാളിയുടെ ഇഷ്ട ഭക്ഷണമായ കപ്പയ്ക്ക് നല്ലകാലമാണിപ്പോള്‍ കപ്പകര്‍ഷകര്‍ക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. കപ്പക്ക് ആവശ്യക്കാര്‍ ഏറിയതും ഉല്‍പ്പാദനം കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം. ഇതുകൊണ്ടു തന്നെ കൂടുതല്‍ കര്‍ഷകര്‍ കപ്പ കൃഷിയിലേക്ക് തിരിഞ്ഞുതുടങ്ങി.

മളയാളിയുടെ ഭക്ഷണത്തില്‍ എക്കാലവും പ്രഥമസ്ഥാനമലങ്കരിക്കുന്ന ഒന്നാണ് കപ്പ അഥവാ മരച്ചീനി. എന്നാല്‍ ഈ കിഴങ്ങുവര്‍ഗ്ഗത്തിന് വലിയ വില വിപണിയില്‍ ലഭിച്ചിരുന്നില്ല. ഇതുവരെ വിപണിയില്‍ കപ്പയ്ക്ക് ലഭിച്ചിരുന്നത് പരമാവധി 15 രൂപ മുതല്‍ 20 രൂപവരെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കപ്പയ്ക്കും കപ്പകര്‍ഷകര്‍ക്കും നല്ലകാലം തെളിഞ്ഞു. വിപണി വില 35 രൂപ മുതല്‍ 40 രൂപവരെയായി കപ്പയ്ക്ക്.

വിലിയ മുതല്‍ മുടക്കില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന ക്യഷിയാണ് കപ്പ. ഒരു ഏക്കര്‍ സ്ഥലത്ത് ആയിരം കമ്പുകള്‍ നടാം. ഒരു കമ്പിന്റെ ചുവട്ടില്‍ നിന്നും 8 മുതല്‍ 10 കിലോവരെ കപ്പ ലഭിക്കും. 8 മാസമാണ് വിളവെടുപ്പിനായി വേണ്ടി വരുന്നത്. കീടനാശിനികള്‍ ഉപയോഗിക്കേണ്ടതില്ലായെന്നതും. ജലസേചനം അനിവാര്യമല്ലാത്തതും കര്‍ഷകര്‍ ഏറെ ആശ്വസമാണ്.

എലിശല്ല്യമാണ് കപ്പകര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മിക്‌സര്‍, പത്തിനെട്ട്, ശേഖരവെള്ള, കാന്താരിപടപ്പന്‍, കൊളമ്പ് കപ്പ തുടങ്ങിയവയാണ് കര്‍ഷകര്‍ കൂടുതലായി കൃഷിചെയ്യുന്ന വിവധ ഇനങ്ങള്‍. ജന്‍മദേശം ബ്രസീല്‍ ആണെങ്കിലും കപ്പ മലയാളികളുടെ പ്രിയഭക്ഷണം തന്നെയാണ്. വിപണിയിലെ വിലവര്‍ദ്ധനവ് കൂടുതല്‍ കര്‍ഷകരെ ഈ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News