സംസ്ഥാനത്ത് ലൈംഗികാതിക്രമ കേസുകളില്‍ പെട്ട് പോകുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നു
2003 ല്‍ കുട്ടികളുടെ കേസുകള്‍ പരിഗണിക്കുന്ന ജുവനൈല്‍ ബോര്‍ഡ് നിലവില്‍ വരുമ്പോള്‍ 430 കേസുകളാണ് കോടതികളില്‍ കെട്ടികിടന്നിരുന്നത്. 2013 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 1450 ലേക്കെത്തി.
സംസ്ഥാനത്ത് ലൈംഗികാതിക്രമ കേസുകളില്‍ പെട്ട് പോകുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നു. കുട്ടികള്‍ പ്രതികളായ 100 ലധികം ലൈംഗികാതിക്രമ കേസുകളാണ് ആഗസ്റ്റ് വരെ റിപ്പോര്‍ട്ട് ചെയ്തത്. എട്ട് മാസത്തിനിടെ 1300 ലധികം കേസുകളിലാണ് കുട്ടികള്‍ പ്രതികളായത്. കുട്ടികള്‍ പ്രതികളായ 30 ലൈംഗികാതിക്രമ കേസുകളാണ് 2012 ല്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത്തരം കേസുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നതാണ് പിന്നീടുള്ള അനുഭവം. ഈ വര്‍ഷം ആഗസ്റ്റ് വരെ 100 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മുതിര്‍ന്ന കുട്ടികള്‍ പ്രതികളാകുന്ന സ്വവര്‍ഗ്ഗ ലൈംഗിക കേസുകളുമുണ്ട്.
2003 ല്‍ കുട്ടികളുടെ കേസുകള്‍ പരിഗണിക്കുന്ന ജുവനൈല്‍ ബോര്‍ഡ് നിലവില്‍ വരുമ്പോള്‍ 430 കേസുകളാണ് കോടതികളില്‍ കെട്ടികിടന്നിരുന്നത്. 2013 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 1450 ലേക്കെത്തി. 2014 ല്‍ 1642 ഉും 2015 ല് 1468 കേസുകളാണ് രജിസ്റ്റ്ര് ചെയ്തത്. ഇതില്‍ കുട്ടികള്‍ പ്രതികളാകുന്ന കൊലപാതക കേസുകളും ഉള്‍പ്പെടും. ബൈക്ക് മോഷണകേസുകളില് പിടിക്കപെടുന്നവരിലധികവും കുട്ടികളാണ്. കുറ്റകൃത്യങ്ങളില്‍ പെടുന്നവരിലധികവും അനാഥരോ തെരുവില്ഴിയുന്നവരോ ആണന്ന ധാരണയും തെറ്റാണ്. രക്ഷിതാക്കളോടപ്പം സ്വന്തം വീടുകളില്‍ താമസിക്കുന്നവരും വിദ്യാര്‍ത്ഥികളുമാണ് 80 ശതമാനവും.