എം.ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

എംടിക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ തീവ്രപരിചരണം തുടരുകയാണ്

Update: 2024-12-21 01:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എംടിക്ക് വിദഗ് ഡോക്ടർമാരുടെ നേതൃത്വത്തിൽ തീവ്രപരിചരണം തുടരുകയാണ്.

കഴിഞ്ഞ ദിവസം  മന്ത്രി മുഹമ്മദ് റിയാസ്, എഴുത്തുകാരൻ എം.എൻ കാരശ്ശേരി തുടങ്ങിയവർ ആശുപ്രതിയിലെത്തി എംടിയെ കണ്ടിരുന്നു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു.

മെഡിക്കൽ ബുള്ളറ്റിൻ പ്രകാരമുള്ള സ്ഥിതി തുടരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യത്തോടെ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാർഥനയും ചികിത്സയും അദ്ദേഹത്തെ ആരോഗ്യവനാക്കുമെന്ന് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News