പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; 15 കാരനെതിരെ കേസ്
Update: 2018-05-06 00:07 GMT
പ്രസവം പൊലീസിനെ അറിയിക്കുന്ന കാര്യത്തില്‍ കൊച്ചിയിലെ സണ്‍ റൈസസ്ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തിയെന്നും പൊലീസ് കണ്ടെത്തി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ 15 കാരനെതിരെ കേസെടുത്തു. പ്രസവം പൊലീസിനെ അറിയിക്കുന്ന കാര്യത്തില്‍ കൊച്ചിയിലെ സണ്‍ റൈസസ്ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തിയെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ ആശുപത്രിയില്‍ ചികിത്സക്ക് വന്ന ആളുടെ കൂടെയെത്തിയ പെണ്‍കുട്ടി ബാത്ത് റൂമില്‍വെച്ച് പ്രസവിക്കുകയായിരുന്നുവെന്നും ഇക്കാര്യം അപ്പോള്‍ തന്നെ പൊലീസിനെയും ശിശുക്ഷേമ സമിതിയേയും അറിയിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.