തിരുവമ്പാടി സബ് ഡിപ്പോ യാഥാര്‍ത്ഥ്യമാകാത്തത് സര്‍വീസുകളെ ബാധിക്കുന്നു

Update: 2018-05-06 17:12 GMT
Editor : Subin
തിരുവമ്പാടി സബ് ഡിപ്പോ യാഥാര്‍ത്ഥ്യമാകാത്തത് സര്‍വീസുകളെ ബാധിക്കുന്നു
Advertising

തിരുവമ്പാടിയിലെ ഓപ്പറേറ്റിംഗ് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തത് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്

കോഴിക്കോട് തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി സബ് ഡിപ്പോ യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ മലയോര മേഖലയിലെ സര്‍വീസുകളെ ബാധിക്കുന്നു. തിരുവമ്പാടിയിലെ ഓപ്പറേറ്റിംഗ് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തത് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. തിരുവമ്പാടി പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് താത്കാലികമായി ഓപ്പറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

Full View

കെഎസ്ആര്‍ടിസി സബ്ഡിപ്പോക്കായി തിരുവമ്പാടി കറ്റിയാട്ട് ഒന്നര ഏക്കര്‍ ഭൂമി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപക്കാണ് പഞ്ചായത്ത് വാങ്ങിയത്. ഇത് കെഎസ്ആര്‍ടിസിക്ക് കൈമാറിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. മൂന്നു കോടി രൂപ നിര്‍മാണ പ്രവര്‍ത്തനത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ സാങ്കേതിക അനുമതി നിര്‍മാണ പ്രവര്‍ത്തനത്തിന് ലഭിക്കാത്തതാണ് പ്രതിസന്ധിയായിരിക്കുന്നത്. നിലവില്‍ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങളില്ലാത്തത് ജീവനക്കാരെയും വലക്കുന്നു.

സ്വകാര്യ സ്ഥലത്താണ് ഇപ്പോള്‍ വര്‍ക്‌ഷോപ്പും പ്രവര്‍ത്തിക്കുന്നത്. ബസുകളുടെ തകരാറുകള്‍ ശരിയാക്കാനുള്ള മതിയായ സൗകര്യവും ഇവിടെയില്ല. മലയോര മേഖലയിലെ സര്‍വീസുകളെയാണ് ഇത് ബാധിക്കുന്നത്. സബ് ഡിപ്പോ യാഥാര്‍ത്ഥ്യമായാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ജീവനക്കാരും പറയുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News