മെത്രാന്‍ കായലില്‍ കൃഷി ഇറക്കാന്‍ നടപടികള്‍ തുടങ്ങി

Update: 2018-05-07 21:13 GMT
Editor : Sithara
മെത്രാന്‍ കായലില്‍ കൃഷി ഇറക്കാന്‍ നടപടികള്‍ തുടങ്ങി
Advertising

വെള്ളം വറ്റിക്കുന്നതിനുള്ള പമ്പ് ഹൌസുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

Full View

മെത്രാന്‍ കായലില്‍ കൃഷി ഇറക്കാനുള്ള നടപടികള്‍ കൃഷി വകുപ്പ് ആരംഭിച്ചു. വെള്ളം വറ്റിക്കുന്നതിനുള്ള പമ്പ് ഹൌസുകളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇടിഞ്ഞ ബണ്ടുകള്‍ പുനസ്ഥാപിക്കുന്ന ജോലികള്‍ രണ്ടാംഘട്ടത്തിലാകും ആരംഭിക്കുക. വെള്ളം പൂര്‍ണ്ണമായും വറ്റിച്ചാല്‍ ഉടന്‍ കൃഷി ഇറക്കാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാനുളള ശ്രമത്തിലാണ് കൃഷി വകുപ്പ്. ആദ്യ ഘട്ടമെന്ന നിലയില്‍ മൂന്ന് പമ്പ്ഹൌസുകളുടെ നിര്‍മ്മാണം ആരംഭിച്ചു. താല്കാലികമായി നിര്‍മ്മിക്കുന്ന പമ്പ് ഹൌസുകളുടെ പണി ഉടന്‍ പൂര്‍ത്തിയാകും. 400 ഏക്കര്‍ വരുന്ന മെത്രാന്‍ കായലില്‍ കര്‍ഷകരുടെ പക്കലുള്ള 28 ഏക്കറിലാണ് കൃഷി ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാല്‍ ബണ്ട് ഇടിയുന്നത് ഇവിടെ പതിവാണ്. പല സ്ഥലങ്ങളിലും ബണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ബണ്ടുകള്‍ പുനസ്ഥാപിച്ചതിന് ശേഷമാകും വെള്ളം വറ്റിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുക. ‌

പമ്പ് ഹൌസും ബണ്ടുകളും നിര്‍മ്മിക്കുന്നത് പുറംകരാര്‍ നല്‍കിയാണെങ്കിലും 80 ലക്ഷം രൂപ സര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. അതേസമയം വെള്ളം വറ്റിക്കുന്നത് വൈകിയാല്‍ കൃഷി നവംബറില്‍ ഇറക്കാന്‍ സാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News