കൊല്ലത്തെ കോണ്‍ഗ്രസില്‍ കലാപം: ഷാഹിദാ കമാല്‍ സ്വതന്ത്രയായി മത്സരിക്കും

Update: 2018-05-07 20:38 GMT
Editor : admin
കൊല്ലത്തെ കോണ്‍ഗ്രസില്‍ കലാപം: ഷാഹിദാ കമാല്‍ സ്വതന്ത്രയായി മത്സരിക്കും
Advertising

കോണ്‍ഗ്രസിന്റെ അന്തിമസ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ കൊല്ലത്ത് കോണ്‍ഗ്രസിനുള്ളില്‍ പരസ്യമായ പോര് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എ ഐ ഗ്രൂപ്പുകള്‍ ജില്ലയില്‍ രഹസ്യയോഗം ചേര്‍ന്നു...

Full View

കൊല്ലത്ത് കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി ഉയരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ ആലോചിക്കുകയാണെന്ന് എഐസിസി അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. ചടയമംഗലത്ത് മുല്ലക്കരയ്‌ക്കെതിരെ മത്സരിക്കുമെന്ന നിലപാടിലാണ് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ചിതറ മധു. സ്വന്തം സ്ഥാനാര്‍ത്ഥികളെ കുറിച്ച് ആലോചിക്കുവാന്‍ ഐഎന്‍ടിയുസി ജില്ലാ കൗണ്‍സിലും ഇന്ന് കൊല്ലത്ത് ചേരും.

കോണ്‍ഗ്രസിന്റെ അന്തിമസ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ കൊല്ലത്ത് കോണ്‍ഗ്രസിനുള്ളില്‍ പരസ്യമായ പോര് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എ ഐ ഗ്രൂപ്പുകള്‍ ജില്ലയില്‍ രഹസ്യയോഗം ചേര്‍ന്നു. കൊല്ലം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സൂരജ് രവിയെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തണമെന്നാണ് യോഗത്തിലെ ധാരണ. കോണ്‍ഗ്രസിലെ വനിതകളെ പൂര്‍ണമായും അവഗണിച്ചതില്‍ മഹിളാകോണ്‍ഗ്രസും പ്രതിഷേധത്തിലാണ്. സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി രംഗത്തെത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് എഐസിസി അംഗം ഷാഹിദാകമാല്‍ പ്രതികരിച്ചു.

ചടയമംഗലത്ത് സീറ്റ് ലഭിക്കാത്തതിലാണ് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ചിതറമധുവിന്റെ പ്രതിഷേധം. എംഎം ഹസനെതിരെ സ്വന്ത്രസ്ഥാനാര്‍ത്ഥിയാകുമെന്ന് മധുവും പ്രഖ്യാപിച്ചു കഴിഞ്ഞു. സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഐഎന്‍ടിയുസിയുടെ പ്രത്യേക യോഗവും കൊല്ലത്ത് ചേരുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News