മലാപ്പറമ്പ് സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു
പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു
അടച്ചുപൂട്ടല്‍ ഭിഷണിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത കോഴിക്കോട് മലാപ്പറമ്പ് സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കലാണ് ലക്ഷ്യം.
മലാപ്പറമ്പ് സ്കൂളിന് പുതിയ മുഖം ഒരുങ്ങുകയാണ്. രണ്ട് വര്‍ഷം കാത്തിരുന്നാല്‍ ആധുനിക ക്ലാസ് മുറികളിലിരുന്ന് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാം
പൊതുവിദ്യാഭ്യാസ സംരക്ഷ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഫണ്ടും എ പ്രദീപ് കുമാര്‍ എം എല്‍എയുടെ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. സ്കൂള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലനില്‍ക്കെ 2014 എപ്രില്‍ 11നാണ് രാത്രിയാണ് അപരിചിതര്‍ സ്കൂള്‍ കെട്ടിടം തകര്‍ക്കുന്നത്. പിന്നീട് ജനകീയ കൂട്ടായ്മ സ്കൂള്‍ പുനര്‍നിര്‍മിച്ചു. വീണ്ടും മാനേജര്‍ക്ക് അനുകൂലമായി കോടതി വിധി വന്നതോടെ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.