പാലക്കാട് അഞ്ചേക്കറോളം നെല്‍പാടം നികത്താന്‍ നീക്കം

Update: 2018-05-07 16:10 GMT
Editor : admin
പാലക്കാട് അഞ്ചേക്കറോളം നെല്‍പാടം നികത്താന്‍ നീക്കം
Advertising

പാലക്കാട് കൊല്ലങ്കോട് അഞ്ചേക്കറോളം നെല്‍പാടം നികത്താന്‍ സ്വകാര്യവ്യക്തിയുടെ നീക്കം

Full View

പാലക്കാട് കൊല്ലങ്കോട് അഞ്ചേക്കറോളം നെല്‍പാടം നികത്താന്‍ സ്വകാര്യവ്യക്തിയുടെ നീക്കം. നെല്‍പ്പാടം നികത്തുന്നതിനെതിരെ കര്‍ഷകര്‍ രംഗത്തെത്തി. പാടം നികത്തുകയാണെങ്കില്‍ സമീപത്തുള്ള വയലുകളിലേക്ക് വെള്ളം ഒഴുകുന്നതിന് തടസ്സമുണ്ടാകും.

വടവന്നൂര്‍ വില്ലേജ് കോരത്തുപറമ്പിലാണ് ഇരുപ്പുവ്വല്‍ നെല്‍പ്പാടം നികത്താന്‍ ശ്രമം നടത്തുന്നത്. പാടം ജെസിബിയും ഡോസറും ഉപയോഗിച്ച് മണ്ണിട്ട് നിരപ്പാക്കുകയായിരുന്നു. നികത്തിയ ഭൂമി കൃഷിക്ക് അനുയോജ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

നിലം നികത്തുകയാണെങ്കില്‍ മീങ്കര ആര്‍ബിസി കനാലില്‍ നിന്നുള്ള ജലമൊഴുക്ക് തടസ്സപ്പെടും. സമീപത്തെ കൃഷി സ്ഥലത്തെ ഇത് ബാധിക്കുമെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു. കൊല്ലങ്കോട് മേഖലയില്‍ പലയിടത്തും പാടങ്ങള്‍ കൃഷി നടത്താതെ തരിശായിടുന്നത് വര്‍ദ്ധിക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News