'അധികാരത്തിലിരിക്കുന്നവർ വിമർശനാതീതരല്ല': ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ

'കേരളത്തിൽ ഒരുമയും സാഹോദര്യവും ഉണ്ട്. ആ ഒരുമ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം'

Update: 2025-04-13 05:51 GMT
Editor : സനു ഹദീബ | By : Web Desk
അധികാരത്തിലിരിക്കുന്നവർ വിമർശനാതീതരല്ല: ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ
AddThis Website Tools
Advertising

കോഴിക്കോട്: അധികാരത്തിലിരിക്കുന്നവർ വിമർശനാതീതരല്ലെന്ന് കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കളുൾപ്പെടെയുള്ളവരെ ചീത്തയാക്കരുത്. വിമർശിക്കാതിരുന്നാൽ ഭരണകർത്താക്കൾ കാര്യങ്ങൾ അറിയില്ലെന്നും വർഗീസ് ചക്കാലക്കൽ പറഞ്ഞു.

"എല്ലാവരും ഭരണത്തിൽ ഇരിക്കുന്നവരെ ഒത്തിരി പുകഴ്ത്തും. അതിന്റെ ഫലമായി അവർ ഒന്നും ചെയ്യാതെ വരും. ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം. വിമർശിക്കാതിരിക്കുമ്പോൾ കാര്യങ്ങൾ അവർ അറിയില്ല.

അധികാരത്തിലിരിക്കുന്നവർ പല കാര്യങ്ങളും അറിയാതെ പോകും. അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങൾ അറിയിക്കേണ്ട കടമ ജനങ്ങൾക്കാണ്," വിമർശനത്തിന് ആരും അതീതരല്ലെന്നും ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ പറഞ്ഞു.

കേരളത്തിൽ ഒരുമയും സാഹോദര്യവും ഉണ്ട്. ആ ഒരുമ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം. ജാതി - മത ഭേദമന്യേ എല്ലാവരെയും ചേർത്തു പിടിക്കണം.കേരളത്തിൽ സമാധാനം നിലനിർത്താൻ പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓശാന പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News