കെപിസിസി പട്ടികക്കെതിരെ നേതാക്കളുടെ വിമര്‍ശം
നിലവില്‍ തയ്യാറാക്കിയിരിക്കുന്ന കെപിസിസി പട്ടികക്കെതിരെ ഗ്രൂപ്പുകള്‍ക്ക് അതീതമായാണ് നേതാക്കള്‍ വിമര്‍ശനം അഴിച്ച് വിട്ടത്.
നിലവിലെ കെപിസിസി പട്ടികക്കെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കളുടെ വിമര്‍ശം. വിഎം സുധീരന്‍, പിജെ കുര്യന്‍, കെസി ജോസഫ്, പിസി ചാക്കോ എന്നിവരാണ് എതിര്‍പ്പ് ഉന്നയിച്ചത്. അര്‍ഹതയുള്ള പലരും ലിസ്റ്റിന് പുറത്ത് നില്‍ക്കുകയെന്നാണ് ആക്ഷേപം.
നിലവില്‍ തയ്യാറാക്കിയിരിക്കുന്ന കെപിസിസി പട്ടികക്കെതിരെ ഗ്രൂപ്പുകള്‍ക്ക് അതീതമായാണ് നേതാക്കള്‍ വിമര്‍ശനം അഴിച്ച് വിട്ടത്. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയില്‍ പട്ടികക്ക് മുമ്പ് മാനദണ്ഡം തയ്യാറാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും ഉണ്ടായില്ലന്നാണ് വിമര്‍ശനം.
ഗ്രൂപ്പ് മാനേജര്‍മാര്‍ തയ്യാറാക്കിയ പട്ടികയില്‍ ഗ്രൂപ്പിന് പുറത്തുളള കൈവിരലില്‍ എണ്ണാവുന്ന നേതാക്കളേയുള്ളുവെന്ന ആക്ഷേപം യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. വിഎം സുധീരന്‍, പിജെ കുര്യന്‍, കെസി ജോസഫ്, പിസി ചാക്കോ എന്നിവര്‍ ഉന്നയിച്ച എതിര്‍പ്പിന്മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നില്ല. അന്തിമ പട്ടിക വരുന്നതിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന മറുപടിയാണ് എംഎം ഹസന്‍ നല്‍കിയത്.
എംപിമാരോടും, മലയാളികളായ എഐസിസി ഭാരവാഹികോളടും ആലോചിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന പരാതി ഹൈക്കമാന്റിന് മുന്നില്‍ എത്തിയിട്ടുണ്ട്. ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പട്ടികയില്‍ അപാകതയുണ്ടന്ന കാണിച്ച് രാഹുല്‍ ഗാന്ധിക്ക് ഇന്ന് കത്ത് നല്‍കിയിരുന്നു.