സിപിഐ സംസ്ഥാന സമ്മേളനം, പിണറായി ഏകാധിപതിയെന്ന് വിമര്‍ശം

Update: 2018-05-08 21:18 GMT
Editor : Subin
സിപിഐ സംസ്ഥാന സമ്മേളനം, പിണറായി ഏകാധിപതിയെന്ന് വിമര്‍ശം
Advertising

ഫാസിസ്റ്റ് വിരുദ്ധ പൊതു വേദിയുടെ കാര്യത്തിൽ വ്യക്തത വരുത്താൻ പാർട്ടി ദേശീയ നേതൃത്വത്തിന് ആയില്ലെന്ന വിമർശവും പ്രതിനിധികൾ ഉന്നയിച്ചു

സിപിഐയുടെ സംസ്ഥാന സമ്മേളനത്തിലവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ആരംഭിച്ചു. പൊതു ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെന്ന് വിമർശം. ഫാസിസ്റ്റ് വിരുദ്ധ പൊതു വേദിയുടെ കാര്യത്തിൽ വ്യക്തത വരുത്താൻ പാർട്ടി ദേശീയ നേതൃത്വത്തിന് ആയില്ലെന്ന വിമർശവും പ്രതിനിധികൾ ഉന്നയിച്ചു.

Full View

രാഷ്ട്രിയ, പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഒമ്പത് മണിക്കൂറോളമാണ് ചര്‍ച്ച നടക്കുന്നത്. കെ എം മാണിക്കെതിരേയും, സിപിഎമ്മിനെതിരേയും കടുത്ത വിമര്‍ശങ്ങളുള്ള റിപ്പോര്‍ട്ടാണ് കാനം രാജേന്ദ്രന്‍ ഇന്നലെ അവതരിപ്പിച്ചത്. കെഎം മാണിയെ മുന്നണിയുടെ ഭാഗമാക്കിയാല്‍ പ്രതിഛായയെ ബാധിക്കുമെന്നും, രാഷ്ട്രീയ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച നടക്കുമ്പോള്‍ മാണിക്കെതിരേയും, സിപിഎമ്മിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരും. മുഖ്യമന്ത്രിക്കെതിരെയും, മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശങ്ങള്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്. കണ്ണൂരിലും, മണ്ണാര്‍ക്കാടും ഉണ്ടായ കൊലപാതങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളും സമ്മേളനത്തിലുണ്ടാവും.

റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും, ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്ന പോലെ സിപിഐ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശങ്ങള്‍ ഉയരുമോയെന്ന് നേതൃത്വം ഉറ്റ് നോക്കുന്നുണ്ട്. മൂന്നാറിലെ കയേറ്റ വിഷയത്തില്‍ സിപിഎം ഇടുക്കി ജില്ല നേതൃത്വത്തിനെതിരെയും എം എം മണിക്കെതിരേയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. രാഷ്ട്രീയ, പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച നാളെ പൂര്‍ത്തിയാകും. മറ്റെന്നാള്‍ രാവിലെയാണ് പുതിയ കമ്മിറ്റിയേയും, സെക്രട്ടറിയേയും തെരഞ്ഞെടുക്കുന്നത്. നാലാം തിയതി വൈകിട്ട് പൊതുസമ്മേളനം നടക്കും

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News