കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ നേതാക്കള്‍ക്കിടയില്‍ അതൃപ്തി

Update: 2018-05-09 02:00 GMT
Editor : Subin
കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ നേതാക്കള്‍ക്കിടയില്‍ അതൃപ്തി
Advertising

നേതാക്കള്‍ക്ക് താല്‍പ്പര്യമുള്ളവരെ മാത്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് പൊതുവെയുള്ള ആക്ഷേപം.

കെപിസിസി അംഗങ്ങളുടെ പട്ടിക പുറത്തുവരാനിരിക്കെ നേതാക്കള്‍ക്കിടയില്‍ അതൃപ്തി. അര്‍ഹിക്കുന്നവര്‍ക്ക് സ്ഥാനമില്ലെങ്കില്‍ നിലപാട് കടുപ്പിക്കാനാണ് രാജ്മോഹന്‍ ഉണ്ണിത്താനുള്‍പ്പെടെയുള്ളവരുടെ നീക്കം.

Full View

പട്ടികയിലുള്ള പലരുടേയും പേരുകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് പരാതിയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ പട്ടികക്കെതിരെ രംഗത്ത് വരാനാണ് സാധ്യത. എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായമുണ്ടായതിനെ തുടര്‍ന്നാണ് പട്ടിക രൂപീകരിച്ചതെങ്കിലും ഐ ഗ്രൂപ്പുകളിലുള്ള പലരും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലെന്നത് അവരെ ചൊടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിലില്ലാത്തവരെ തഴഞ്ഞതും എതിര്‍പ്പ് ശക്തിപ്പെടുത്താനാണ് സാധ്യത.

നേതാക്കള്‍ക്ക് താല്‍പ്പര്യമുള്ളവരെ മാത്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് പൊതുവെയുള്ള ആക്ഷേപം. ഭാരവാഹി, നിര്‍വാഹക സമിതി ബാക്കിയുള്ളതിനാല്‍ അതിലേക്ക് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പ്രതിഷേധം ശക്തമാക്കുന്നതിലെ മുഖ്യ അജണ്ട. രാജ്മോഹന്‍ ഉണ്ണിത്താന്‍ പട്ടികക്കെതിരെ ശക്തമായ നിലപാടെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പട്ടിക വന്നതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും പലതും വിളിച്ചു പറയുമെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പുറത്തായ പട്ടികയില്‍ ദളിതര്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം കുറവാണെന്നും പുതുമുഖങ്ങളില്‍ പലരും 60 കഴിഞ്ഞവരുമാണെന്നും ആക്ഷേപമുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News