നിയമസഭാ സമ്മേളനം നാളെ തുടങ്ങും

Update: 2018-05-09 14:38 GMT
Editor : Sithara
നിയമസഭാ സമ്മേളനം നാളെ തുടങ്ങും
Advertising

ഷുഹൈബ് വധത്തിൽ പ്രതിപക്ഷം സഭക്കകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കും. ആദിവാസി മധുവിന്റെ ആൾക്കൂട്ട കൊലപാതകവും സഭയിൽ ചർച്ചയാകും.

നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. ബജറ്റിന്‍റെ വകുപ്പ് തിരിച്ചുള്ള ചർച്ചയും പാസാക്കലിനുമൊപ്പം നിയമനിർമാണവും ഈ സമ്മേളനത്തിലുണ്ടാകും. ഷുഹൈബ് വധത്തിൽ പ്രതിപക്ഷം സഭക്കകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കും. ആദിവാസി മധുവിന്റെ ആൾക്കൂട്ട കൊലപാതകവും സഭയിൽ ചർച്ചയാകും.

Full View

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ധനാഭ്യർഥനയും ഉപധനാഭ്യർധനയും ധനവിനിയോഗ ബില്ലും ബജറ്റ് സമ്മേളനത്തിൽ പാസാക്കും. ബജറ്റ് ചർച്ചകൾക്കായി 13 ദിവസം മാറ്റിവെച്ചിട്ടുണ്ട്. സഹകരണ ഭേദഗതി ബിൽ, റോഡ് സുരക്ഷ അതോറിറ്റി ബിൽ എന്നിങ്ങനെ സുപ്രധാന നിയമനിർമാണങ്ങളും ഈ സമ്മേളനത്തിൽ നടക്കും. ഷുഹൈബ് വധത്തിലുള്ള പ്രക്ഷോഭം പ്രതിപക്ഷം സഭക്കകത്തേക്കും വ്യാപിപ്പിക്കുന്നതിനും സമ്മേളനം സാക്ഷിയാകും. പുറത്ത് യുവജന സംഘടനകളുടെ സമരവും യുഡിഎഫ് സംഘടിപ്പിക്കും. സിബിഐ അന്വേഷണമായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിന് വിധേയമായ സംഭവും സഭയിൽ ചർച്ചയാകും. സാമ്പത്തിക പ്രതിസന്ധി, ജിഎസ്ടി പ്രശ്നങ്ങൾ, ഭൂനികുതി വർധിപ്പിച്ചത് എന്നിവയും പ്രതിപക്ഷം ആയുധമാക്കും.

ഷുഹൈബ്, മധു കേസുകളിൽ പെട്ടവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതുൾപ്പെടെ നടപടികളായിരിക്കും സർക്കാറിന്റെ ആയുധം. ഇതുവരെയുള്ള തീരുമാനമനുസരിച്ച് ഏപ്രിൽ 4 വരെയാണ് സമ്മേളനം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News