വോട്ട് ചെയ്യാനെത്തിയ നാല് പേര്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2018-05-09 11:39 GMT
Editor : admin
വോട്ട് ചെയ്യാനെത്തിയ നാല് പേര്‍ കുഴഞ്ഞുവീണ് മരിച്ചു
Advertising

വോട്ട് ചെയ്യാനെത്തിയ നാല് പേര്‍ കുഴഞ്ഞുവീണ് മരിച്ചു.

വോട്ട് ചെയ്യാനെത്തിയ നാല് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലും മലപ്പുറം പൊന്നാനിയിലുമാണ് ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സികെജി ഗവണ്‍മെന്റ് കോളജില്‍ വോട്ട് ചെയ്യാനെത്തിയ കുഞ്ഞബ്ദുല്ല ഹാജിയും മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശി വേലായുധനും ആണ് മരിച്ചത്.

വോട്ട് ചെയ്തിറങ്ങിയപ്പോള്‍ ഇടുക്കി പുറ്റടിയില്‍ രാമകൃഷ്ണന്‍ (60) കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂരിലെ പാനൂര്‍ പുല്ലൂര്‍ക്കരയിലെ 13 ആം ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ വി ബാലന്‍ (58) മരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News