പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ സ്ഥാനാര്‍ഥികളുടെ ഗള്‍ഫ് യാത്ര

Update: 2018-05-10 04:10 GMT
Editor : admin
പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാന്‍ സ്ഥാനാര്‍ഥികളുടെ ഗള്‍ഫ് യാത്ര
Advertising

കാസര്‍കോട് ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളാണ് വോട്ടഭ്യര്‍ഥിക്കാനായി ഗള്‍ഫ് പര്യടനം നടത്തുന്നത്.

Full View

കാസര്‍കോട് ജില്ലയിലെ പ്രവാസികളോട് വോട്ട് അഭ്യര്‍ഥിക്കാന്‍ സ്ഥാനാര്‍ഥികള്‍ നേരിട്ട് ഇറങ്ങുന്നു. ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളാണ് വോട്ടഭ്യര്‍ഥിക്കാനായി ഗള്‍ഫ് പര്യടനം നടത്തുന്നത്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രവാസി വോട്ടര്‍മാരെ വോട്ടെടുപ്പിന് നാട്ടിലെത്തിക്കാനാണ് സ്ഥാനാര്‍ഥികളുടെ ശ്രമം.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് പ്രവാസികളോട് വോട്ടഭ്യര്‍ഥിക്കാന്‍ ആദ്യമായി വിദേശ പര്യടനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പി ബി അബ്ദുറസാഖ് പ്രവാസികളെ നേരില്‍ കാണാന്‍ വിമാനം കയറിയിരുന്നു. കടുത്ത മത്സരം നടക്കുന്ന ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനും പ്രവാസികളുടെ വോട്ട് ഉറപ്പിക്കാനായി ഗള്‍ഫിലാണ്. ഒരോ വോട്ടും നിര്‍ണായകമായ മണ്ഡലത്തില്‍ പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കുകയാണ് സ്ഥാനാര്‍ഥികളുടെ ഗള്‍ഫ് പര്യടനത്തിന്റെ ലക്ഷ്യം.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മലേഷ്യയിലും കാസര്‍കോട് ജില്ലയിലെ വോട്ടര്‍മാര്‍ ധാരാളം ഉണ്ട്. ഇവരെയും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. മുംബൈ, ബാംഗ്ലൂര്‍ മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള വോട്ടര്‍മാരോടും നേരിട്ട് വോട്ട് അഭ്യര്‍ഥിക്കാനാണ് സ്ഥാനാര്‍ഥികളുടെ തീരുമാനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News