തിരുവനന്തപുരത്ത് അക്കൌണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിജെപി
നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമായി തുടരുന്നു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, നെടുമങ്ങാട് മണ്ഡലങ്ങളില്‍ അപ്രതീക്ഷതമായ മത്സരമാണ് നടന്നത്. ജില്ലയില്‍ മേധാവിത്വം നേടാനാവുമെന്ന് ഇരുമുന്നണികളും അക്കൌണ്ട് തുറക്കാനാകുമെന്ന് ബി ജെ പി യും കരുതുന്നു.
തിരുവനന്തപുരം ജില്ലയില്‍ ബി ജെ പി ശക്തമായ മണ്ഡലങ്ങളില്‍ നടന്നത് കനത്ത മത്സരം. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമായി തുടരുന്നു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, നെടുമങ്ങാട് മണ്ഡലങ്ങളില്‍ അപ്രതീക്ഷതമായ മത്സരമാണ് നടന്നത്. ജില്ലയില്‍ മേധാവിത്വം നേടാനാവുമെന്ന് ഇരുമുന്നണികളും അക്കൌണ്ട് തുറക്കാനാകുമെന്ന് ബി ജെ പി യും കരുതുന്നു.
ബി ജെ പി യുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ കനത്ത മത്സരം തന്നെയാണ് നടന്നത്. നേമത്തേത് എല്‍ഡിഎഫും ബി ജെ പി യും തമ്മിലുള്ള നേരിട്ടുള്ള മത്സരമായാണ് മാറിയത്. എല്‍ ഡി എഫ് വോട്ടുകള്‍ പൂര്‍ണമായി പോള്‍ ചെയ്യാനും ന്യൂനപക്ഷ വോട്ടുകള്‍ നല്ലൊരു ശതമാനവും നേടാന്‍ കഴിഞ്ഞതായി എല്‍ ഡി എഫ് അവകാശപ്പെടുന്നു. നായര്‍വോട്ടുകളും യുഡിഎഫ് അനുകൂല വോട്ടുകളും വലിയതോതില്‍ ബിജെപിയിലേക്ക് പോയിട്ടില്ലെന്നും അവര്‍ വിലയിരുത്തുന്നു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി പിന്നാക്കം പോയതിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്നും വിജയിക്കുമെന്നുമാണ് ബി ജെ പി യുടെ വിലയിരുത്തല്‍.
വട്ടിയൂര്‍ക്കാവില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. എന്നാല്‍ അവസാന ലാപില്‍ ഓടിയെത്താന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴക്കൂട്ടത്ത് ബി ജെ പി സ്ഥാനാര്‍ഥി വി മുരളീധരന്‍ പിടിച്ച വോട്ടുകള്‍ കടകംപള്ളി സുരേന്ദ്രന്റെയും എം എ വാഹിദിന്റെയും വിജയം നിര്‍ണയിക്കും. അപ്രതീക്ഷിത മത്സരം നടന്നത് തിരുവനന്തപുരത്താണ്. യുഡിഎഫിനായി വി എസ് ശിവകുമാറും എല്‍ ഡി എഫിനായി ആന്റണി രാജുവും മത്സരിച്ച മണ്ഡലത്തിലെ തീരദേശ മേഖലകളില്‍ ആന്റണി രാജുവിന് മേധാവിത്വം ലഭിച്ചതായാണ് വിലയിരുത്തല്‍. നഗരമേഖലയിലെ കുറഞ്ഞ പോളിങ്ങുകൂടി കണക്കിലെടുക്കുമ്പോള്‍ യുഡിഎഫ് ക്യാമ്പ് ആശങ്കയിലാണ്.
നെയ്യാറ്റിന്‍കരയില്‍ നിക്ഷ്പക്ഷവോട്ടുകളില്‍ ഭൂരിഭാഗവും ലഭിച്ചതായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ആന്‍സലന്റെ വിശ്വാസം. പാറശാലയുടെയും നെടുമങ്ങാടിന്റെ കാര്യത്തില്‍ എല്‍ ഡി എഫിന് പ്രതീക്ഷയുള്ളപ്പോള്‍ കോവളം സീറ്റുറപ്പിച്ചെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ അഭിപ്രായം. മറ്റുമണ്ഡലങ്ങളില്‍ സിറ്റിങ് എം എല്‍ എ മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ക്കായോ എന്ന ചോദ്യവും വോട്ടെടുപ്പ് കഴിയുമ്പോള്‍ ഉയരുന്നുണ്ട്.