തിരുവനന്തപുരത്ത് എടിഎം കൌണ്ടറുകളില്‍ വന്‍ മോഷണം
കഴിഞ്ഞ രണ്ട് ദിവസം എടിഎം കൗണ്ടറുകളില്‍ നിന്ന് പണമെടുത്തവരുടെ അക്കൗണ്ടില്‍ നിന്നാണ് പണം...
തിരുവനന്തപുരം നഗരത്തിലെ എടിഎം കൌണ്ടറുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കവര്‍ന്നതായി പരാതി. എസ്ബിഐ, എസ്ബിടി എടിഎം കൌണ്ടറുകളില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്. ആധുനിക സംവിധാനങ്ങളുപയോഗിച്ച് പിന്‍ നമ്പറും എടിഎം ബാര്‍ കോഡും ചോര്‍ത്തി പണം കവര്‍ന്നതായാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങി. 12 പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രണ്ട് ലക്ഷത്തി നാല്‍പതിനായിരം രൂപ കവര്‍ന്നെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷന്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, വെള്ളയമ്പലം തുടങ്ങി വിവിധ ഇടങ്ങളിലെ എസ്ബിടി, എസ്ബിഐ എടിഎം കൌണ്ടറുകളില്‍ ഇടപാട് നടത്തിയവരുടെ അക്കൌണ്ടുകളില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്. പണം പിന്‍വലിച്ച ശേഷം അക്കൌണ്ടില്‍ ബാക്കിയുള്ള പണം പിന്‍വലിച്ചതായി എസ്എംഎസ് ലഭിച്ചപ്പോഴാണ് ഉപഭോക്താക്കൾ കവര്‍ച്ച തിരിച്ചറിഞ്ഞത്.
ഹൈറസല്യൂഷന്‍ ക്യാമറ, എസ്ഡി കാര്‍ഡ്, ബാര്‍കോഡ് റീഡര്‍ എന്നിവ ഉൾപ്പെടുന്ന പ്രത്യേക ഡിവൈസാണ് കവര്‍ച്ച നടന്ന എടിഎം കൌണ്ടറുകളില്‍ നിന്ന് ലഭിച്ചത്. സ്കിമ്മര്‍ എന്ന ഡിവൈസ് കൂടി കവര്‍ച്ചക്കായി ഉപയോഗിച്ചതായാണ് പൊലീസ് നിഗമനം.