മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍ വിജയന്‍പിള്ള ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

Update: 2018-05-11 10:41 GMT
Editor : admin
മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍ വിജയന്‍പിള്ള ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
Advertising

യുഡിഎഫ് സര്‍ക്കാറിന്റെ മദ്യ നയത്തെതുടര്‍ന്ന് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചയാളാണ് ബാറുടമയായ വിജയന്‍ പിള്ള.

ചവറയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍ വിജയന്‍പിള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ഇന്നലെ കൊല്ലത്ത് ചേര്‍ന്ന സി എം പി സെന്‍ട്രല്‍കമ്മിറ്റിയാണ് വിജയന്‍പിള്ളയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

യുഡിഎഫ് സര്‍ക്കാറിന്റെ മദ്യ നയത്തെതുടര്‍ന്ന് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചയാളാണ് ബാറുടമയായ വിജയന്‍ പിള്ള. സിപിഎം താല്‍പര്യ പ്രകാരമാണ് വിജയന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കുന്നതെന്നാണ് സൂചന.

ചവറയില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ പകരം മറ്റൊരു സീറ്റിനായി അവസാന നിമിഷം വരെയും സിഎംപി നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒരു വിട്ടുവീഴ്ചക്കും സിപിഎം തയാറായില്ല. ഇതേതുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ സി എം പി നിര്‍ബന്ധിതമായത്. പാര്‍ട്ടി ചിഹ്ന്നത്തില്‍ മത്സരിക്കണമെന്ന നിബന്ധന മാത്രമാണ് വിജയന്‍പിള്ളയ്ക്ക് മുന്നില്‍ സിഎംപി വച്ചത്.

മാസങ്ങള്‍ക്ക് മുമ്പുവരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായിരുന്നു വിജയന്‍ പിള്ള. പ്രമുഖ ബാറുകളുടെ ഉടമയായ വിജയന്‍ പിള്ള യുഡിഎഫ് സര്‍ക്കാറിന്റെ മദ്യ നയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. സിപിഎമ്മിന്റെ നിര്‍ദേശ പ്രകരമാണ് സിഎംപി വിജയന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് സൂചന.

സിഎംപി വഴി അബ്കാരിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം സ്വതന്ത്രനായി മത്സരിപ്പിക്കാനും ശ്രമം നടന്നിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News