ഫോണ്‍വിളി വിവാദം; ശശീന്ദ്രനെതിരായ പരാതി ഇന്ന് പരിഗണിക്കും
Update: 2018-05-11 19:46 GMT
ചാനല്‍ ജീവനക്കാരി നല്കിയ പരാതിയാണ് പരിഗണിക്കുന്നത്
ഫോണ്‍വിളി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ പരാതി തിരുവനന്തപുരം ചീഫ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ചാനല്‍ ജീവനക്കാരി നല്കിയ പരാതിയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഇവരുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ശശീന്ദ്രന് നിരന്തരം ശല്യപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നുമായിരുന്നു പരാതിയിലെ ആരോപണം. മറ്റൊരു സാക്ഷി കൂടി മൊഴി നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയിരുന്നത്.