കേന്ദ്ര നേതാക്കളെക്കൊണ്ട് കുടുങ്ങി പരിഭാഷകര്
തെരഞ്ഞെടുപ്പ് ചൂടിന് കരുത്ത് പകരാനാണ് ദേശീയ നേതാക്കള്‍ കേരളത്തില്‍ പ്രസംഗിക്കാനെത്തിയത്. എന്നാല്‍ ആവേശം അതേ പോലെയല്ല ജനങ്ങളിലേക്കെത്തുന്നത്.
വോട്ടെടുപ്പ് ദിനം അടുത്തതോടെ കേരളത്തിലേക്ക് കേന്ദ്ര നേതാക്കളുടെ ഒഴുക്കാണ്. എന്നാല്‍ നേതാക്കളുടെ വരവ് ബുദ്ധമുട്ടിലാക്കുന്ന ചിലരുണ്ട്, പരിഭാഷകര്. നേതാക്കളുടെ പ്രസംഗം അതേ പോലെ കാണികളില്‍ എത്തിക്കാന്‍ പെടാപാട് പെടുകയാണ് പരിഭാഷകര്.
തെരഞ്ഞെടുപ്പ് ചൂടിന് കരുത്ത് പകരാനാണ് ദേശീയ നേതാക്കള്‍ കേരളത്തില്‍ പ്രസംഗിക്കാനെത്തിയത്. എന്നാല്‍ ആവേശം അതേ പോലെയല്ല ജനങ്ങളിലേക്കെത്തുന്നത്.
പതിവില്ലാത്ത ബിജെപിയുടെ കേന്ദ്ര നേതാക്കളും വേദി കൊഴുപ്പിക്കാനെത്തി. ഇംഗ്ലീഷിലുള്ള പരിഭാഷ തെറ്റുമ്പോഴാണ് ചിലരുടെ ഹിന്ദി പ്രസംഗം. മലയാളം നല്ല പോലെ അറിയില്ലെങ്കിലും തെറ്റിയാല്‍ പിടിക്കാനുള്ള ഭാഷയൊക്കെ നേതാക്കള്‍ക്കറിയാം. ചിലപ്പോഴൊക്കെ തിരുത്തിയും മലയാളം വരെ പറഞ്ഞ് കൊടുത്തുമാണ് നേതാക്കന്മാര് പ്രസംഗം കഷ്ടപ്പെട്ട് അവസാനിപ്പിക്കുന്നത്.