കൊല്ലത്ത് പാളം തകര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകള്‍
ചില പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കി
ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് റെയില്‍വേ ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് എറണാകുളം വഴി പോകേണ്ട പത്തോളം ട്രെയിനുകള്‍ റദ്ദാക്കി. അഞ്ച് ദീര്‍ഘദൂര ട്രെയിനുകള്‍ കേരളത്തിലൂടെയുള്ള യാത്ര ഒഴിവാക്കി. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി.
അങ്കമാലിയില്‍ ട്രെയിന്‍ പാളം തെറ്റിയതുമൂലമുണ്ടായ യാത്രാദുരിതം കഴിഞ്ഞ് അധികദിവസമായിട്ടില്ല. അപ്പോഴേക്കും അടുത്തത്- ഇതാണിപ്പോള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവരുടെ പ്രതികരണം. കൊല്ലം കരുനാഗപ്പള്ളിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റിയ വിവരം രാവിലെ അറിഞ്ഞതോടെ പലരും ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കി. തിരുവനന്തപുരത്ത് നിന്ന് 7.15ന് പുറപ്പെടേണ്ടിയിരുന്ന ഹൈദരാബാദ് - ശബരി എക്സ്പ്രസ് 8.15 ലോടെ കന്യാകുമാരി- മധുര വഴി തിരിച്ചുവിട്ടു. ഇതുപോലെ കന്യാകുമാരി - ഹാപ്പ എക്സ്പ്രസ്, കന്യാകുമാരി - മുംബൈ എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, കേരള എക്സ്പ്രസ് ട്രയിനുകളും വഴിതിരിച്ചു വിട്ടു. ഇതോടെ എറണാകുളത്തേക്ക് എത്താനുള്ള വഴിയില്ലാതെ യാത്രക്കാര്‍ കുടുങ്ങി.
വടക്ക് നിന്ന് പുറപ്പെട്ട മാവേലി എക്സ്പ്രസ്, അമൃത എക്സ്പ്രസും നാല് മണിക്കൂര്‍ വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് നിന്ന് പുനലൂര്‍ വരെയുള്ള പാസഞ്ചര്‍ കൊല്ലം വരെ നീണ്ടി കൊണ്ട് താല്‍കാലിക സൌകര്യം റെയില്‍വേ ഒരുക്കി.
റദ്ദാക്കിയ ട്രെയിനുകള്‍
കൊല്ലം-ആലപ്പുഴ പാസഞ്ചര്‍
ആലപ്പുഴ-എറണാകുളം പാസഞ്ചര്‍
എറണാകുളം-ആലപ്പുഴ പാസഞ്ചര്‍
കൊല്ലം-എറണാകുളം പാസഞ്ചര്‍
എറണാകുളം-കായംകുളം പാസഞ്ചര്‍
എറണാകുളം -കൊല്ലം മെമു (കോട്ടയം വഴി)
എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി)
കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)
കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.