ഗതാഗത വകുപ്പ് കൈകാര്യം ചെയ്യാന്‍ മറ്റാരേയും അനുവദിക്കില്ലെന്ന് തോമസ് ചാണ്ടി
രണ്ട് എംഎല്‍എമാരും പാര്‍ട്ടിയുടെ സ്വത്താണെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു. എ കെ ശശീന്ദ്രനെ പാര്‍ട്ടി ഒരിക്കലും കൈ ഒഴിയില്ല.
ഗതാഗത വകുപ്പ് കൈകാര്യം ചെയ്യാന്‍ മറ്റാരേയും അനുവദിക്കില്ലെന്ന് തോമസ് ചാണ്ടി എംഎല്‍എ, എ കെ ശശീന്ദ്രന്‍ നിരപരാധിത്വം തെളിയിച്ചാല്‍ മാറി കൊടുക്കും. താന്‍ മന്ത്രി ആകുന്നതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല. എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എ കെ ശശീന്ദ്രന്റെ കാര്യത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടില്ല.ശശീന്ദ്രന്‍ കുറ്റവിമുക്തനാകട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു എന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു
.അതേസമയം രണ്ട് എംഎല്‍എമാരും പാര്‍ട്ടിയുടെ സ്വത്താണെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു. എ കെ ശശീന്ദ്രനെ പാര്‍ട്ടി ഒരിക്കലും കൈ ഒഴിയില്ല. എന്‍ സി പിയുടെ ആഭ്യന്തര കാര്യങ്ങളില്‍ സി പി എം കൈ കടത്തില്ലെന്നും ഉഴവൂര്‍ വിജയന്‍ മീഡിയവണിനോട് പറഞ്ഞു. പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും, മന്ത്രിസ്ഥാനം എന്ന ആവശ്യം തോമസ് ചാണ്ടി യോഗത്തില്‍ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. എന്നാല്‍ ഉഴവൂര്‍ വിജയനുള്‍പ്പെടെ സംസ്ഥാന നേതൃനിരയിലെ പലര്‍ക്കും ഇതിനോട് യോജിപ്പില്ല.