16കാരിയെ പീഡിപ്പിച്ച കേസിൽ അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
നൗഷാദ് തോട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്
Update: 2025-03-26 08:56 GMT


ന്യൂഡല്‍ഹി: പത്തനംതിട്ടയിലെ പോക്സാ കേസിൽ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിൻ്റെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. അന്വേഷണവുമായി സഹകരിക്കാനും പൊലീസ് ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചു. പത്തനംതിട്ടയിലെ പതിനാറുകാരിയെ ഹോട്ടലിലെത്തിച്ചു മദ്യം നൽകി ലൈംഗികാതിക്രമം നടത്തിയെന്നാണ് നൗഷാദിനെതിരെ ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. നൗഷാദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി രൂക്ഷ വിമര്‍ശനങ്ങളോടെ തള്ളിയിരുന്നു.