കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക: 60 സീറ്റുകളില്‍ ധാരണ
ഏഴ് സീറ്റുകളൊഴികെ ബാക്കിയുള്ള സിറ്റിങ് സീറ്റുകളില്‍ തീരുമാനമായി.
60 സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ തെരഞ്ഞെടുപ്പ് സമിതി ധാരണയിലെത്തിയതായി സൂചന. ഏഴ് സീറ്റുകളൊഴികെ ബാക്കിയുള്ള സിറ്റിങ് സീറ്റുകളില്‍ തീരുമാനമായി.
തൃക്കാക്കര,കോന്നി, തൃപ്പൂണിത്തുറ, കൊച്ചി, ഇരിക്കൂര്‍, കണ്ണൂര്‍, വടക്കാഞ്ചേരി എന്നീ സീറ്റുകളുടെ കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. നിലമ്പൂരില്‍ ആര്യാടന്‍ ഷൌക്കത്ത് സ്ഥാനാര്‍ഥിയാകും. കായംകുളത്ത് എം ലിജുവും തവനൂരില്‍ ഇഫ്തികാറുദ്ദീനും പൊന്നാനിയില്‍ പിടി അജയമോഹനും പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയും മത്സരിക്കും.
പത്മജ വേണുഗോപാല്‍ തൃശൂരും കെ സുധാകരന്‍ ഉദുമയിലും റോജി എം ജോണ്‍ അങ്കമാലിയിലും അഡ്വ: എംസി ശ്രീജ ധര്‍മ്മടത്തും സണ്ണി ജോസഫ് പേരാവൂരുമാണ് മല്‍സരിക്കുന്നത്. കയ്‍പ്പമംഗലത്ത് ടിഎന്‍ പ്രതാപനെയും മാനന്തവാടിയില്‍ പികെ ജയലക്ഷ്മിയേയും തൃക്കരിപ്പൂര്‍ കെപി കുഞ്ഞിക്കണ്ണനെയും ചേര്‍ത്തലയില്‍ അഡ്വ: ശരതിനെയും കോങ്ങാട് പന്തളം സുധാകരനെയും നെന്മാറയില്‍ എവി ഗോപിനാഥിനെയും പാലക്കാട് ഷാഫി പറമ്പിലിനെയും സ്ഥാനാര്‍ഥികളാക്കാന്‍ ധാരണയായി.
കോവളത്ത് എം വിന്‍സെന്റും വൈക്കത്ത് അഡ്വ: സനീഷ് കുമാറും പട്ടാമ്പിയില്‍ സിപി മുഹമ്മദും മാവേലിക്കരയില്‍ ബൈജു കലാശ്ശാലയും ബേപ്പൂര്‍ ആദം മുല്‍സിയും ഷൊര്‍ണ്ണൂരില്‍ ഫിറോസ് ബാബുവും റാന്നിയില്‍ മറിയാമ്മ ചെറിയാനും മല്‍സരിക്കും.