സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ 'പോസ്റ്റൂ'

Update: 2018-05-13 16:40 GMT
Editor : admin
സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ 'പോസ്റ്റൂ'
Advertising

സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പുതിയ ഒരു ആപ്ലിക്കേഷന്‍ കൂടി.

Full View

സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പുതിയ ഒരു ആപ്ലിക്കേഷന്‍ കൂടി. ഇഷ്ട സ്ഥാനാര്‍ഥികളുടെ വികസന നേട്ടങ്ങളും വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടി സ്വന്തം ഫോട്ടോ വെച്ച് വോട്ടഭ്യര്‍ഥിക്കാന്‍ അണികള്‍ക്ക് അവസരമൊരുക്കുകയാണ് പോസ്റ്റൂ എന്ന ആപ്പ്. കോഴിക്കോട്ടെ പിക്സല്‍ ബേഡ് ടെക്നോളജീസാണ് പോസ്റ്റൂ പുറത്തിറക്കിയത്.

സ്ഥാനാര്‍ഥികളുടെ ചിരിക്കുന്ന മുഖങ്ങളുമായി തെരുവിലും സോഷ്യല്‍ മീഡിയയിലും പോസ്റ്ററുകള്‍ നിരവധി. ഇഷ്ടസ്ഥാനാര്‍ഥിക്കായി വോട്ടുതേടാന്‍ ഓണ്‍ലൈനില്‍ അവസരമൊരുക്കുകയാണ് പോസ്റ്റൂ ആപ്പ്. സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ തെരഞ്ഞെടുത്ത് സ്വന്തം ഫോട്ടോ അപ്‍ലോഡ് ചെയ്യുക. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വികസന നേട്ടങ്ങളും ഒപ്പം സ്വന്തം ചിത്രവുമുള്ള പോസ്റ്റര്‍ തയ്യാര്‍. വെബ്സൈറ്റിലും ഫെയ്സ്ബുക്കിലും നിര്‍മിക്കുന്ന പോസ്റ്ററുകള്‍ വാട്ട്സാപ്പിലും പങ്കുവെയ്ക്കാം. ഉമ്മന്‍ചാണ്ടി, തോമസ് ഐസക്ക്, കെ എം ഷാജി, വി ടി ബല്‍റാം തുടങ്ങി പ്രമുഖരുടെയെല്ലാം പോസ്റ്ററുകള്‍ റെ‍ഡി.

പ്രൊഫഷണല്‍ മികവുള്ള പോസ്റ്ററുകള്‍ വേഗത്തില്‍ നിര്‍മിക്കാം എന്നതാണ് പോസ്റ്റൂവിന്റെ സവിശേഷത. വോട്ടിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്ന പോസ്റ്ററുമായി കോഴിക്കോട് ജില്ലാ കലക്ടറും പോസ്റ്റൂവിലുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News