പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നിയമവും ചട്ടങ്ങളും പാലിച്ചാണെന്ന് ഇപി ജയരാജന്‍

Update: 2018-05-14 14:40 GMT
Editor : Alwyn K Jose
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നിയമവും ചട്ടങ്ങളും പാലിച്ചാണെന്ന് ഇപി ജയരാജന്‍
Advertising

തന്‍റെ രക്തത്തിന് വേണ്ടിയാണ് പ്രതിപക്ഷം ദാഹിച്ചതെന്നും മാധ്യമങ്ങള്‍ക്ക് പണം നല്‍കിയാണ് പ്രതിപക്ഷത്തിന്‍റെ പ്രചരണമെന്നും ജയരാജന്‍ നിയമസഭയില്‍

Full View

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നിയമവും ചട്ടങ്ങളും പാലിച്ചാണെന്ന് മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍. തന്‍റെ രാജി സംബന്ധിച്ച് നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. റിയാബ് നല്‍കിയ പാനലില്‍ നിന്നാണ് നിയമനങ്ങള്‍ നടത്തിയത്. നടപടിക്രമങ്ങളെല്ലാം സുതാര്യമായിരുന്നു.നിലവിലെ നിയമപ്രകാരം നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് പറയാനാവില്ല. നിയമനങ്ങളില്‍ നിലവില്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെല്ലാംനടത്തിയതെന്നും ജയരാജന്‍ സഭയില്‍ പറഞ്ഞു. തന്‍റെ രക്തത്തിന് വേണ്ടി മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷം വേട്ടയാടുകയായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

സിഡ്കോ എം ഡിയായിരുന്ന സജി ബഷീറിനെതിരായി വിജിലന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ചു.സജി ബഷീറിനെ മാറ്റണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. മാറ്റേണ്ടെന്ന് രമേശ് ചെന്നിത്തല നിലപാടെടുത്തു.നിയമവിരുദ്ധമായി ഒരാളെയും നിയമിച്ചിട്ടില്ല. ഒഴിവാക്കേണ്ടവരെ ഒഴിവാക്കാന്‍ വേണ്ടിത്തന്നെയാണ് റിയാബിനെ ചുമതലപ്പെടുത്തിയത്. വ്യവസായ രംഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി മാധ്യമങ്ങള്‍‌ രംഗത്തിറങ്ങിയിരിക്കുകയാണെന്നും ജയരാജന്‍. എന്തിന് വേണ്ടിയാണ് തന്നെ വേട്ടയാടിയതെന്ന് അറിയില്ല. മാധ്യമങ്ങള്‍ക്ക് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചു. തന്നെയും സര്‍ക്കാറിനെയും സ്വാധീനിക്കാന്‍ ആവില്ലെന്ന് കണ്ടപ്പോള്‍ മാഫിയ സംഘം രണ്ടും കല്‍പ്പിച്ചിറങ്ങി...

തനിക്കെതിരെ പലതരത്തിലുള്ള ഭീഷണികളും ഉണ്ടായിരുന്നു.സുധീര്‍ നമ്പ്യാരെ നിയമിച്ചത് കഴിവ് പരിഗണിച്ചും റിയാബ് നിര്‍ദേശം പരിഗണിച്ചു. ചുമതല ഏറ്റെടുക്കാന്‍ സമയം നീട്ടിച്ചോദിച്ചതിനാലാണ് നിയമനം റദ്ദാക്കിയത്.ക്ലേ ആന്‍റ് സെറാമിക്സുമായി സര്‍ക്കാറിന് ബന്ധമില്ല. ക്ലേ ആന്‍റ് സെറാമിക്സിലെ നിയമനങ്ങളും മാനദണ്ഡത്തിനുസരിച്ച് തദ്ദേശീയരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചാണ് എല്ലാ നിയമനങ്ങളും നടത്തിയത്.

സ്വാശ്ര വിഷയത്തില്‍ പ്രതിപക്ഷം തലകുത്തി വീണു. തല ഉയര്‍ത്താനാവാത്ത വിധം നാണം കെട്ടു. ഇത് മറക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടക്കുന്ന വഴിയെ നടക്കാന്‍ പ്രതിപക്ഷം ഇനിയും ജനിക്കണമെന്ന് ജയരാജന്‍. മാധ്യമങ്ങള്‍ക്ക് പണം നല്‍കിയാണ് പ്രതിപക്ഷം നിലവിലെ പ്രചാരണം നടത്തിയത്.സംശുദ്ധ ഭരണത്തെ കളങ്കപ്പെടുത്താനുള്ള നീക്കമാണ് നടന്നത്.
ഇതൊഴിവാക്കാന്‍ താന്‍ രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും ജയരാജന്‍ വിശദമാക്കി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News