എസ്പിജി അയച്ച ലിസ്റ്റില്‍ കുമ്മനത്തിന്‍റെ പേരുണ്ടായിരുന്നില്ല
മെട്രോയുടെ ആദ്യ യാത്രയില്‍ കുമ്മനം ഏതു രീതിയിലാണ് ഉള്‍പ്പെട്ടതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്
കൊച്ചി മെട്രോയുടെ ഉത്ഘാടനയാത്രയിൽ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരൻ പങ്കെടുത്തത് വിവാദമാകുന്നു.എസ്പിജി നൽകിയ പട്ടികയിൽ പേര് ഇല്ലാതിരുന്ന കുമ്മനം പ്രൊട്ടോക്കോൾ ലംഘിച്ച് യാത്ര നടത്തിയെന്നാണ് ആരോപണം. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി തയ്യാറാക്കിയ ലിസ്റ്റ് ബിജെപി നേതാക്കളെ ഉൾപ്പെടുത്താനായി പിഎംഒ ഓഫീസ് തിരുത്തുകയും ചെയ്തു. ഗവർണ്ണറും മുഖ്യമന്ത്രിയും ഉൾപ്പടെ 7 പേർക്ക് മാത്രമാണ് പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്., ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സർക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു., എസ് പി ജിയുടെ പട്ടികയിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുണ്ടായിരുന്നില്ല., ഇതെല്ലാം മറികടന്നാണ് കുമ്മനം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത്. ഇത് വലിയ സുരക്ഷാവീഴ്ചയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.,
കുമ്മനം യാത്രയിൽ പങ്കെടുത്തത് എങ്ങനെയെന്ന് അറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം., സുരക്ഷയുടെ പേരില്‍ പ്രതിപക്ഷനേതാവിനെയും എറണാകുളം എംപിയെപ്പോലും ഒഴിവാക്കിയിടത്ത് കുമ്മനം കയറിക്കൂടിയതില്‍ ദുരൂഹതയുണ്ടെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു.,
പ്രധാനമന്ത്രിയെ സ്വീകരിക്കാനായി തയ്യാറാക്കിയ ലിസ്റ്റ് ബിജെപി നേതാക്കളെ ഉൾപ്പെടുത്താനായി പിഎംഒ ഓഫീസ് തിരുത്തിയതും വിവാദമായിട്ടുണ്ട്.സ്ഥലം എംപിയെയും എംഎൽഎയും ഒഴിവാക്കിയും ബിജെപി നേതാക്കളെ ഉൾപ്പെടുത്തിയുമാണ് എസ്പിജി ലിസ്റ്റ് തയ്യാറാക്കിയത്.പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സ്വീകരിക്കുന്നവരുടെ ലിസ്റ്റിൽ എംപിയേയും എംഎൽഎയേയും ഉൾപ്പെടുത്തിയത്.ഉത്ഘാടന ചടങ്ങിൽ ദേശീയഗാനത്തിന് പകരം ശാന്തിമന്ത്രം ചൊല്ലിയതും വിവാദമുയർത്തിയിട്ടുണ്ട്.