ബിജെപി അക്കൌണ്ട് തുറക്കാതിരിക്കാന്‍ എല്‍ഡിഎഫ്- യുഡിഎഫ് ധാരണ വേണം: പ്രതാപന്‍
ബിജെപി അക്കൌണ്ട് തുറക്കാതിരിക്കാന്‍ മുന്നണികള്‍ തമ്മില്‍ ധാരണയുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍.
ബിജെപി അക്കൌണ്ട് തുറക്കാതിരിക്കാന്‍ മുന്നണികള്‍ തമ്മില്‍ ധാരണയുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. സിപിഎമ്മും ബിജെപിയും മത്സരമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയെ തോല്പിക്കാനുള്ള നിലപാടെടുക്കും. ഈ രീതിയില്‍ എല്‍ഡിഎഫും നിലപാടെടുക്കണമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം തുറുന്നുപറയുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപന്റെ പ്രതികരണം.
കോണ്‍ഗ്രസും ബിജെപിയുമായി ധാരണയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞ ടി എന്‍ പ്രതാപന്‍ ബിജെപിയില്ലാത്ത നിയമസഭയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. ഇതിനായി മുന്നണികള്‍ തമ്മില്‍ ധാരണയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രതാപന്‍ അടുത്ത സര്‍ക്കാര്‍ പരിസ്ഥിതി വിഷയങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ ജാഗ്രത കാണിക്കുമെന്നും പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയ സമയത്തെ മാധ്യമ വിചാരണ ഏറെ വേദനിപ്പിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.